Follow KVARTHA on Google news Follow Us!
ad
Posts

റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ ടാബ് വിമാനത്താവളത്തില്‍ പിടികൂടി; പ്രചരിച്ചത് സ്‌ഫോടനാത്മകമായ കഥകള്‍

റിപ്പയര്‍ ചെയ്യാനായി ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്ന ടാബ് വിമാനത്താവളത്തില്‍ പിടികൂടി. സംഭവത്തെക്കുറിച്ച് Mangalore, Airport, Report, Media, Bomb, Detection Squad, Bangalore, Photos, Lady, Neighbor,
മംഗലാപുരം: (www.kvartha.com 14.09.2014) റിപ്പയര്‍ ചെയ്യാനായി ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്ന ടാബ് വിമാനത്താവളത്തില്‍ പിടികൂടി. സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത് സ്‌ഫോടക വസ്തൂക്കള്‍ പിടികൂടി എന്ന രീതിയിലുള്ള വാര്‍ത്തകള്‍. ഇത് യാത്രക്കാരില്‍ പരിഭ്രാന്തിയും ബന്ധുക്കളിലും നാട്ടുകാരിലും ആശങ്കയും പരത്തി.

ശനിയാഴ്ച രാത്രി വൈകിയുള്ള ജെറ്റ് എയര്‍വെയ്‌സില്‍ ദുബൈയിലേക്ക് പോകാനായി മംഗലാപുരം വിമാനത്താവളത്തിലെത്തിയ ഉപ്പളയിലെ മുഹമ്മദ് അബ്ദുല്‍ ഖാദറില്‍ നിന്ന് പിടികൂടിയ ടാബാണ് സ്‌ഫോടക വസ്തുവായി ചിത്രീകരിക്കപ്പെട്ടത്.

അയല്‍വാസിയായ ഒരു സ്ത്രീ ബേക്കറി സാധനങ്ങള്‍ക്കൊപ്പം നന്നാക്കാനായി കൊടുത്തുവിട്ടതായിരുന്നു ടാബ്. പെട്ടിയിലുണ്ടായിരുന്ന ഇതിന്റെ ബാറ്ററിയും ക്ലീനിംഗ് ദ്രാവകമായ ഹൈഡ്രജന്‍ പെറോക്‌സൈഡുമാണ് സ്‌ഫോടക വസ്തുക്കളെന്ന സംശയം ജനിപ്പിച്ചത്.

ബേക്കറി സാധനങ്ങള്‍ക്കൊപ്പം ടാബ് വെച്ച കാര്യം അബ്ദുല്‍ ഖാദര്‍ അറിഞ്ഞിരുന്നില്ല. കൊടുത്തുവിട്ട സ്ത്രീ പറഞ്ഞതുമില്ല. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ബാഗിനകത്ത് ഇലക്ട്രോണിക് സാധനം ഉണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അബ്ദുല്‍ ഖാദര്‍ പറഞ്ഞത്. എന്നാല്‍ ബാഗ് തുറന്ന് നടത്തിയ പരിശോധനയില്‍ ടാബ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.

അബ്ദുല്‍ ഖാദര്‍ വിമാനത്താവളത്തില്‍ പിടിയിലായ വിവരമറിഞ്ഞ് ടാബ് കൊടുത്തുവിട്ട സ്ത്രീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി സംഭവം വിവരിക്കുകയായിരുന്നു. ഇതോടെയാണ് സ്‌ഫോടക വസ്തു പിടികൂടിയ കഥ നിര്‍വീര്യമായത്.

വിമാനയാത്രക്കാരനെ സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയെന്ന വാര്‍ത്ത യാത്രക്കാരിലും നാട്ടുകാരിലും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. സ്‌ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, ബാറ്ററി, വയര്‍, ഒരു കുപ്പി ദ്രാവകം എന്നിവ പിടികൂടി എന്നായിരുന്നു സി.ഐ.എസ്.എഫ് അധികൃതര്‍ പുറത്തുവിട്ട വാര്‍ത്ത.

സിറിയയിലെ തീവ്രവാദികള്‍ക്ക് കൈമാറാനാണ് സ്‌ഫോടക വസ്തൂക്കള്‍ കൊണ്ടുപോകുന്നതെന്നു വരെ ഉദ്യോഗസ്ഥര്‍ തട്ടിവിട്ടു. ഈ കഥകളാണ് മണിക്കൂറുകള്‍ക്കകം തകര്‍ന്നു തരിപ്പണമായത്. അബ്ദുല്‍ ഖാദറിന്റെ ബാഗിലുണ്ടായിരുന്ന ബേക്കറി സാധനങ്ങളും പുസ്തകങ്ങളും മറ്റും സ്‌ഫോടക വസ്തുക്കളാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് ചിത്രങ്ങള്‍ നല്‍കുകയും ചെയ്തു.

യാത്രക്കാരനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതറിഞ്ഞ് പോലീസ് കമ്മീഷണര്‍ ആര്‍. ഹിതേന്ദ്ര, ഡി.സി.പി കെ.വി ജഗദീഷ്, പണമ്പൂര്‍ എ.സി.പി രവികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പിടികൂടിയ വസ്തൂക്കള്‍ പരിശോധിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.
 Mangalore, Airport, Report, Media, Bomb, Detection Squad, Bangalore, Photos, Lady, Neighbor,


Related news:
ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഒരാളെ എങ്ങിനെ തീവ്രവാദിയാക്കാം ?
Keywords: Mangalore, Airport, Report, Media, Bomb, Detection Squad, Bangalore, Photos, Lady, Neighbor, 'Explosive' at airport creates unnecessary panic! 

Post a Comment