Follow KVARTHA on Google news Follow Us!
ad

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ യുവതി കഴുത്തു ഞെരിച്ചുകൊന്നു

വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ ഒടുവില്‍ യുവതി കഴുത്തറുത്ത് കൊന്നു.Dubai, Russia, Police, Arrest, Phone call, Police Station, Suicide, Gulf,
ദുബൈ: (www.kvartha.com 22.08.2014) വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ ഒടുവില്‍ യുവതി കഴുത്തറുത്ത് കൊന്നു. മുപ്പത്തിരണ്ടുകാരിയായ റഷ്യന്‍യുവതിയാണ് കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ദുബൈയിലുള്ള തന്റെ ഫഌറ്റില്‍ വിളിച്ചുവരുത്തിയാണ് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തിയത്.

കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒടുവില്‍ തന്നെ വിവാഹം കഴിക്കണമെന്ന് വ്യവസായി കൂടിയായ യുവതി കാമുകനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാമുകന്‍ യുവതിയുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. അറബ് യുവാവായ കാമുകന് യുവതി പലപ്രാവശ്യം സ്വര്‍ണവും പണവും നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്നും കാമുകന്‍ ഒഴിഞ്ഞുമാറിയപ്പോള്‍ കലികയറിയ യുവതി ഒടുവില്‍ കറിക്കത്തികൊണ്ട്  യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു.

മരണവെപ്രാളം കാട്ടിയ കാമുകന്റെ നെഞ്ചിലേയ്ക്ക് പലപ്രാവശ്യം യുവതി കുത്തി. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം സ്റ്റേഷനില്‍ വിളിച്ച് തന്റെ ഫഌറ്റില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി യുവതി വിളിച്ചറിയിക്കുകയും ചെയ്തു. കാമുകനെ കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലപാതക കുറ്റത്തിന് അറസ്റ്റിലായ യുവതി കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്.
Woman killed lover for ignoring marriage plea, Dubai, Russia, Police, Arrest,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പാല്‍വാങ്ങാന്‍ പോവുകയായിരുന്ന 14കാരിയെ പീഡിപ്പിച്ച അസം യുവാവിന് 7 വര്‍ഷം കഠിനതടവ്

Keywords: Woman killed lover for ignoring marriage plea, Dubai, Russia, Police, Arrest, Phone call, Police Station, Suicide, Gulf.

Post a Comment