Follow KVARTHA on Google news Follow Us!
ad
Posts

സ്ത്രീകള്‍ താമസിക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് നഗ്നത ആസ്വദിച്ചിരുന്ന വിരുതന്‍ അറസ്റ്റില്‍

സ്ത്രീകള്‍ തനിച്ചുതാമസിക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് രാത്രികാലങ്ങളില്‍ അവരുടെ Woman., Youth, Arrest, Police, Complaint, Police Station, Family, Vehicles,
ഹരിപ്പാട്: (www.kvartha.com 18.08.2014) സ്ത്രീകള്‍ തനിച്ചുതാമസിക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് രാത്രികാലങ്ങളില്‍ അവരുടെ നഗ്നത ആസ്വദിച്ചിരുന്ന വിരുതന്‍ അറസ്റ്റില്‍. ഹരിപ്പാട് കുമാരപുരം എരിക്കാവ് സ്വദേശി സന്‍ജോയ് (30) ആണ് അറസ്റ്റിലായത്. ആലപ്പുഴ ഹരിപ്പാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുമാരപുരം ,തൃക്കുന്നപ്പുഴ മേഖലകളില്‍ കഴിഞ്ഞ ഒരു മാസത്തോളമായി രാത്രി കാലങ്ങളില്‍ വീടുകള്‍ കുത്തിത്തുറക്കുന്നുവെന്ന് കാണിച്ചുള്ള പരാതി ഹരിപ്പാട് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് സന്‍ജോയ് പിടിയിലാവുന്നത്.

കൂലിപ്പണിക്കാരനായ സന്‍ജോയ് പകല്‍ സമയങ്ങളില്‍ സ്ത്രീകളും കുട്ടികളും തനിച്ചുതാമസിക്കുന്ന വീടുകള്‍  കണ്ടെത്തുകയും രാത്രികാലങ്ങളില്‍ എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍  വീടുകള്‍ കുത്തിത്തുറന്ന് അകത്തുകയറും. പിന്നീട് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ നഗ്നത ആസ്വദിക്കുകയാണ് ഇയാളുടെ പതിവ്.

കഴിഞ്ഞ ദിവസം കുമാരപുരത്തെ ഒരു വീട്ടില്‍ പതിവുപോലെ കയറിക്കൂടിയ  ഇയാളെ  വീട്ടുകാര്‍ കാണാനിടയായി. അതോടെ തന്റെ ഇരുചക്രവാഹനത്തില്‍ കയറി സന്‍ജോയ് രക്ഷപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്‍ജോയ് അറസ്റ്റിലാവുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കരാറുകാര്‍ മന്ത്രിയുടെ വീട്ടുപടിക്കല്‍ നിരാഹാര സമരം നടത്തും

Keywords: Harappad, Woman., Youth, Arrest, Police, Complaint, Police Station, Family, Vehicles.

Post a Comment