Follow KVARTHA on Google news Follow Us!
ad

സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

മധ്യപ്രദേശിലെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച എട്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. Bhoppal, hospital, Treatment, Doctor, Allegation, Police, Case, National,
ഭോപ്പാല്‍: (www.kvartha.com 16.08.2014) മധ്യപ്രദേശിലെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച എട്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം കഴിച്ച കുട്ടികളാണ് ആശുപത്രിയിലായത്. അതേസമയം കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭക്ഷണം കഴിച്ച കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 59 കുട്ടികളാണ് സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നത്. ഇതില്‍  51 പേരെ തൊട്ടടുത്ത ആശുപത്രിയിലും മറ്റുള്ളവരെ സെഹോര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമായിരുന്നു.

സംഭവത്തെ തുടര്‍ന്ന്  സ്‌കൂളില്‍ ഭക്ഷണം വിതരണം ചെയ്ത സ്വയം സഹായ സംഘത്തിനെതിരെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

53 children taken ill after eating mid-day meal in MP, Bhoppal, Hospital,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  53 children taken ill after eating mid-day meal in MP, Bhoppal, Hospital, Treatment, Doctor, Allegation, Police, Case, National.

1 comment

  1. "പൊടിപടല മനുഷ്യന്‍"