Follow KVARTHA on Google news Follow Us!
ad

ആ യുവാക്കളെ കൊന്നതിന് പിന്നില്‍ ഹമാസ് അല്ലെന്ന് ഇസ്രായേല്‍

മൂന്ന് ഇസ്രായേലി യുവാക്കളെ കൊന്ന സംഭവത്തില്‍ ഇസ്രായേല്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. മൂന്ന് യു World, Murder, Israel, New Reports Show That Murder of 3 Israeli Teenage Settlers Was Not
ബെയ്‌റൂത്ത്: (www.kvartha.com 27.07.2014) മൂന്ന് ഇസ്രായേലി യുവാക്കളെ കൊന്ന സംഭവത്തില്‍ ഇസ്രായേല്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. മൂന്ന് യുവാക്കളെ കൊന്നത് ഹമാസ് അല്ലെന്നും ഒരു പ്രദേശിക സംഘടനയായിരുന്നു അതിന് പിന്നിലെന്നും ഇസ്രായേല്‍ സര്‍ക്കാരിന്റെ മാധ്യമകാര്യ വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു.

ബി.ബി.സി മാധ്യമ പ്രവര്‍ത്തന്‍ ജോണ്‍ ഡെന്നിസണാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. വെസ്റ്റ് ബാങ്കില്‍ വെച്ച് തട്ടിക്കൊണ്ടു പോയ ഗിലാത് ഷാര്‍, നഫ്താലി ഫ്രാങ്കല്‍, എയാല്‍ യിഫ്രാച്ച് എന്നീ ഇസ്രായേലി പൗരന്‍മാരെയാണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹമാസാണ് ഇതിന് പിന്നിലെന്ന് തുടക്കത്തില്‍ ആരോപിച്ച ഇസ്രായേല്‍ തുടര്‍ന്നിങ്ങോട്ട് ഫലസ്തീനിനെതിരെ രൂക്ഷമായ ആക്രമം അഴിച്ചുവിടുകയായിരുന്നു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം ആയിത്തിലധികം ഫലസ്തീന്‍ പൗരന്മാരാണ് മരിച്ചത്. ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ ആക്രമണം തുടരുന്നതിനിടയിലായിരുന്നു പുതിയ വെളിപ്പെടുത്തല്‍.

ഇസ്രായേലി യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഹമാസിന് പങ്കില്ലെന്ന് അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ബസ്ഫീഡ് റിപ്പോര്‍ ഷീറ ഫ്രാങ്കലിന്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. ജൂലൈ എട്ടിനാണ് ഇസ്രായേല്‍ ഫലസ്തീനിനെതിരെ ആക്രമണം തുടങ്ങിയത്.

മുന്‍കാലങ്ങളിലും ഹമാസിനെതിരെയും ഫലസ്തീനിനെതിരെയും ഇല്ലാ കഥകള്‍ മെനഞ്ഞു വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് ഇസ്രേയേല്‍ അക്രമം അഴിച്ചുവിട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

World, Murder, Israel, New Reports Show That Murder of 3 Israeli Teenage Settlers Was Not Carried Out by Hamas

Keywords: World, Murder, Israel, New Reports Show That Murder of 3 Israeli Teenage Settlers Was Not Carried Out by Hamas. 

Post a Comment