Follow KVARTHA on Google news Follow Us!
ad

ഗാസയില്‍ അഞ്ചുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

ഗാസയില്‍ അഞ്ച് മണിക്കൂര്‍ നേരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച Egypt, Gun attack, House, Television, Warning, Flight, World,
ഗാസ: (www.kvartha.com 17.07.2014) ഗാസയില്‍ അഞ്ച് മണിക്കൂര്‍ നേരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10 മണി (ഇന്ത്യന്‍ സമയം 12.30) മുതല്‍ വൈകുന്നേരം മൂന്നു മണിവരെയാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ  ഒമ്പതു ദിവസമായി തുടര്‍ച്ചയായി നടത്തുന്ന ആക്രമണത്തിനു ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത് .  ഗാസയിലെ യു.എന്‍ സംഘത്തിന് സഹായമെത്തിക്കുന്നതിനാണ് വെടിനിര്‍ത്തല്‍. ഹമാസ് വക്താവ് സാമി അബു സഹ്രിയും ഇസ്രായേല്‍ സൈന്യവും വെടിനിര്‍ത്തലിനോട്  സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 223 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1600 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസയില്‍ നടത്തുന്ന അക്രമണത്തിന് അയവുവരുത്താനായി കഴിഞ്ഞ ദിവസം ഈജിപ്തിന്റെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മണിക്കൂറുകള്‍ മാത്രം ആയുസുണ്ടായിരുന്ന വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചു.

ഗാസയിലെ ഉപരോധം പൂര്‍ണമായി നീക്കുന്നതടക്കം വെടി നിര്‍ത്തല്‍ വ്യവസ്ഥകളില്‍ ഹമാസ് ഉറച്ചു നില്‍ക്കുകയാണ്.  ബുധനാഴ്ച വടക്കന്‍ ഗാസയിലുടനീളം വീടൊഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ വിമാനങ്ങള്‍ ലഘുലേഖകള്‍ വിതറി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കുള്ളില്‍ വീടൊഴിയണമെന്നാവശ്യപ്പെട്ട് ഗാസ സിറ്റിയിലുള്‍പ്പെടെ ലക്ഷത്തോളം പേര്‍ക്കാണ്  ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയത്.

ഹമാസിന്റെ ടെലിവിഷന്‍ കേന്ദ്രവും  ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന്   ചാനല്‍ വഴിയും ഗാസ നിവാസികള്‍ക്ക് ഇസ്രയേല്‍ അന്ത്യശാസനം നല്‍കി. മുതിര്‍ന്ന ഹമാസ് നേതാക്കളുടെ ഭവനങ്ങള്‍ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ഇസ്രായേല്‍ ആക്രമണം നടത്തിയത്.

മുന്‍ ആഭ്യന്തര മന്ത്രി ഫാത്തിഹ് ഹമദ്, ഹമാസ് സ്ഥാപക നേതാവ് മഹ്മൂദ് അല്‍സഹര്‍, മറ്റു നേതാക്കളായ ജമീല ശന്‍ത്വി, ഇസ്മാഈല്‍ അശ്കര്‍ എന്നിവരുടെ വീടുകള്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.

ഇസ്രയേലില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഇരുപക്ഷക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍  അതിനു കഴിഞ്ഞിഴാതെ വരികയായിരുന്നു.

Israel, Hamas agree on 5-hour humanitarian aid ceasefire, Gaza, Egypt,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ശില്‍പയുടെ മരണം: കാമുകന്‍ ലക്ഷ്മീശനെ തേടി പോലീസ്

Keywords: Israel, Hamas agree on 5-hour humanitarian aid ceasefire, Gaza, Egypt, Gun attack, House, Television, Warning, Flight, World.

Post a Comment