Follow KVARTHA on Google news Follow Us!
ad

മദ്രാസ് അഡ്വര്‍ടൈസിംഗ് ക്ലബ്ബിന്റെ 8 പുരസ്‌കാരങ്ങള്‍ സ്റ്റാര്‍ക്കിന്

Stark Communications among top three at MADDYs, Thiruvananthapuram, Madras , tark Communications bagged eight metals, Asianet News and a public service campaign for Flavours, The Communications Central, The competition was keenly contested
തിരുവനന്തപുരം: മികച്ച പരസ്യങ്ങള്‍ക്ക് മദ്രാസ് അഡ്വര്‍ടൈസിംഗ് ക്ലബ്ല് നല്‍കുന്ന മാഡിസ് അവാര്‍ഡുകളില്‍ എട്ടെണ്ണം സ്റ്റാര്‍ക്കിന്. ശക്തമായ മല്‍സരത്തില്‍ ആദ്യ സ്ഥാനത്തെത്തിയ മൂന്നു സ്ഥാപനങ്ങളിലൊന്നാകാനും ഇതിലൂടെ സ്റ്റാര്‍ക്കിനു സാധിച്ചു. രണ്ടാം പതിപ്പായ മാഡിസ് 2014ല്‍ രണ്ട് സ്വര്‍ണം, അഞ്ച് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ എട്ട് അവാര്‍ഡുകളാണ് സ്റ്റാര്‍ക്ക് നേടിയത്.
 
ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടിയുള്ള ബിസിനസ് ടു ബിസിനസ് പ്രചാരണവും ഫ്‌ളേവേഴ്‌സിനുവേണ്ടി ചെയ്ത പൊതുസേവനത്തിനായുള്ള പ്രചാരണവുമാണ് സ്റ്റാര്‍ക്കിന് സ്വര്‍ണ മെഡലുകള്‍ നേടിക്കൊടുത്തത്. കേരള ടൂറിസം, മലയാള മനോരമ, ഹീര കണ്‍സ്ട്രക്ഷന്‍സ്, സ്‌റ്റൈല്‍ പ്ലസ് എന്നിവയുടെ പ്രചരണത്തിന് അഞ്ച് വെള്ളിയും, കേരള ടൂറിസത്തിന്റെ മണ്‍സൂണ്‍ പ്രചാരണത്തിന് വെങ്കല പുരസ്‌കാരവും സ്റ്റാര്‍ക്കിനു ലഭിച്ചു.
ദ കമ്മ്യൂണിക്കേഷന്‍സ് സെന്‍ട്രല്‍ (ടിസിസി) മികച്ച പരസ്യ ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സും ആര്‍.കെ സ്വാമി അഡ്വര്‍ടൈസിംഗ് അസോസിയേറ്റ്‌സും രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു. ഈ വര്‍ഷം മാഡിസ് അവാര്‍ഡിനായി 33 വിഭാഗങ്ങളിലായി 64 സ്ഥാപനങ്ങളില്‍ നിന്നും 500 അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇന്റഗ്രേറ്റഡ് ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിഇഒ രാമാനുജം ശ്രീധര്‍, പരസ്യ രംഗത്തെ വിദഗ്ധരായ കെ വി ശ്രീധര്‍, മുഹമ്മദ് ഖാന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ടൂറിസത്തിന്റെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ബെര്‍ലിനിലെ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡും കേരള ടൂറിസത്തിന്റെ കായല്‍ സൗന്ദര്യ പ്രചാരണത്തിന് ഈ വര്‍ഷം സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരുന്നു. അച്ചടി പരസ്യ വിഭാഗത്തിലായിരുന്നു ഈ പുരസ്‌കാരം.
അവാര്‍ഡ് ഷോകളില്‍ മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ സമിതിക്കുമുന്‍പില്‍ സ്റ്റാര്‍ക്കിന്റെ സാന്നിധ്യം കൊണ്ടുവരാനായത് നേട്ടമായി കരുതുന്നതായി സ്റ്റാര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ ഷെല്‍ട്ടണ്‍ പിനീറോ പറഞ്ഞു. ഈ അംഗീകാരങ്ങളിലൂടെ സത്യസന്ധമായ ഭാവനയുടെ ശക്തി തെളിയിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ കടുത്ത മല്‍സരമായിരുന്നുവെന്ന് മദ്രാസ് അഡ്വര്‍ടൈസ്‌മെന്റ് ക്ലബ് പ്രസിഡന്റ് കാര്‍ത്തിക് മൂര്‍ത്തി പറഞ്ഞു. ഇപ്രാവശ്യം സാമ്പത്തിക പ്രതിസന്ധി മറികടന്നും നിരവധി അപേക്ഷകളാണ് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു വര്‍ഷവും തുടര്‍ച്ചയായി ബാംഗഌര്‍ അഡ്വര്‍ടൈസിംഗ് ക്ലബ്ബിന്റെ ഏജന്‍സി ഓഫ് ദി ഇയര്‍ ആയി സ്റ്റാര്‍ക്ക് തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 2011ലും 2012ലും കൊച്ചിന്‍ ആഡ് ക്ലബ്ബിന്റെ പെപ്പര്‍ അവാര്‍ഡും സ്റ്റാര്‍ക്ക് നേടിയിട്ടുണ്ട്.

Stark Communications among top three at MADDYs, Thiruvananthapuram, Madras , tark Communications bagged eight metals, Asianet News and a public service campaign for Flavours, The Communications Central, The competition was keenly contested

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Stark Communications among top three at MADDYs, Thiruvananthapuram, Madras , tark Communications bagged eight metals, Asianet News and a public service campaign for Flavours, The Communications Central, The competition was keenly contested

Post a Comment