Follow KVARTHA on Google news Follow Us!
ad

ഗ്യാലക്സി എസ്4 ഇന്ത്യയിലെത്തി: വില 41,500 രൂപ

പുറത്തിറങ്ങി രണ്ട് മാസം കഴിയും മുമ്പേ സാംസംഗിന്‍െറ മുന്‍നിര ഫോണുകളിലൊന്നായ ഗ്യാലക്സി എസ്4 ഇന്ത്യയിലത്തെി. ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍െറ വില 41500. Samsung, Galaxy S4 in India, Android Jelly Bean, Exynos, 8 core processor
ന്യൂഡല്‍ഹി: പുറത്തിറങ്ങി രണ്ട് മാസം കഴിയും മുമ്പേ സാംസംഗിന്‍െറ മുന്‍നിര ഫോണുകളിലൊന്നായ ഗ്യാലക്സി എസ് 4 ഇന്ത്യയിലെത്തി. ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ വില 41,500 രൂപയാണ്. ഇന്ത്യയടക്കം 50 രാജ്യങ്ങളിലാണ് ഈ മാസം അവസാനത്തോടെ എസ്4 വില്‍പനക്കെത്തുക.

റീട്ടെയ്ല്‍ സ്റ്റോറുകളിലും ഓണ്‍ലൈനായും ശനിയാഴ്ച ഉച്ച മുതല്‍ എസ്4 ലഭ്യമാകും. എട്ട് കോര്‍ പ്രൊസസറോട് കൂടിയ എസ്4ന്റെ എക്സിനോസ് പതിപ്പാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഫുള്‍ എച്ച്.ഡി റെസല്യൂഷനോട് കൂടിയ അഞ്ച് ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്ക്രീനാണ് ഉള്ളത്. രണ്ട് ജി.ബി റാം ഉണ്ടാകും. 16 ജി.ബിയുടെ ഇന്‍േറണല്‍ സ്റ്റോറേജ് വേണമെങ്കില്‍ 64 ജി.ബിയാക്കി വര്‍ധിപ്പിക്കാം. 13 മെഗാപിക്സലാണ് കാമറ. വീഡിയോ കോള്‍ ചെയ്തു കളിക്കാന്‍ രണ്ട് മെഗാപിക്സലിന്‍െറ ഫ്രണ്ട് കാമറയുമുണ്ട്.

കണ്ണെറിഞ്ഞാലും കൈയെറിഞ്ഞാലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സ്റ്റേ, എയര്‍ ജെസ്റ്റര്‍, മള്‍ട്ടി വിന്‍ഡോ സ്ക്രീന്‍ തുടങ്ങിയ ആപ്ളിക്കേഷനുകളാണ് എസ്4ന്‍െറ മറ്റു പ്രത്യേകതകള്‍. ജെല്ലിബീനിനൊപ്പം ടച്ച് വിസ് യൂസര്‍ ഇന്‍റര്‍ഫൈസും ഫോണിനുണ്ട്.

നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 40 ശതമാനമുള്ള പങ്കാളിത്തം എസ്4ന്റെ വരവോടെ വര്‍ധിപ്പിക്കാമെന്ന പ്രത്യാശയിലാണ് സാംസംഗ്. വിപണി പിടിക്കാന്‍ സര്‍വ കളിയും പുറത്തിറക്കുന്ന ആപ്പിളാകട്ടെ പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് വില കുറച്ച് നല്‍കുകയാണ്. കൂടാതെ ഐഫോണ്‍ നാല് വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയാല്‍ 7000 രൂപ വരെ കിഴിവ് നല്‍കും. ഇ.എം.ഐ സ്കീമിനൊപ്പം 15 ശതമാനം കാഷ്ബാക്ക് ഓഫറും നല്‍കിയാണ് സാംസംഗ് ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്. എന്തായാലും നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ആപ്പിളിന്റെയും മുന്‍തീക്കം നിലനിര്‍ത്താനുള്ള സാംസംഗിന്റെയും ശ്രമത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് തന്നെയാകുമെന്നാണ് വിലയിരുത്തല്‍.


Summary: Samsung has launched the Galaxy S4 in India. The flagship smartphone from the Korean company runs on the Android operating software. It will be available online as well as in retail stores at a price of Rs 41,500 from Friday noon.

Samsung, Galaxy S4 in India, Android Jelly Bean, Exynos, 8 core processor
The launch of the Galaxy S4 in India is part of the device's global launch. It will go on sale in over 50 countries by the end of this month.
In India, Samsung is launching the Exynos version of the Galaxy S4. This means the device is powered by an 8core processor. It has 2GB RAM, 16GB internal storage with provision to extend it through a micro SD card of up to 64GB and a 5inch super AMOLED screen with Full HD resolution. The rear camera can take images in 13 mega pixels while the front camera can shoot 2MP images.

Keyword: Samsung, Galaxy S4 in India, Android Jelly Bean, Exynos, 8 core processor, Samsung Galaxy S4 India launch on Friday, Review, Malayalam, Mobile Handset, Buy Mobile,

Post a Comment