Follow KVARTHA on Google news Follow Us!
ad

പുറത്താക്കിയ ഗോപി കോട്ടമുറിക്കലിനെ സി.പി.എം. തിരിച്ചെടുക്കുന്നുവെന്ന് അഭ്യൂഹം; ശരിയല്ലെന്ന് പാര്‍ട്ടി

പരസ്ത്രീ ബന്ധം സംബന്ധിച്ച വിവാദത്തില്‍പെട്ട് പാര്‍ട്ടിയില്‍ നിന്നു പുറത്തായ സി.പി.എം. മുന്‍ Gopi Kottamurikkal, Malayalam news, CPM to re open the doors for Gopi Kottamurikkal?, Kerala Vartha, CPM, Leaders, Party, Kerala Vartha

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: പരസ്ത്രീ ബന്ധം സംബന്ധിച്ച വിവാദത്തില്‍പെട്ട് പാര്‍ട്ടിയില്‍ നിന്നു പുറത്തായ സി.പി.എം. മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ തിരിച്ചെടുക്കാന്‍ പോകുന്നുവെന്ന് വ്യാപക അഭ്യൂഹം. എന്നാല്‍ അത്തരമൊരു നീക്കം ഇല്ലെന്ന് സി.പി.എം. സംസ്ഥാന നേതൃത്വം അനൗദ്യോഗികമായി വ്യക്തമാക്കി.

വെള്ളിയാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഗോപി കോട്ടമുറിക്കല്‍ പങ്കെടുത്തതിനേത്തുടര്‍ന്നാണ് അഭ്യൂഹം പ്രചരിച്ചത്. സമീപകാലത്ത് സിപിഎമ്മിനെ പിടിച്ചു കുലുക്കിയ സംഭവങ്ങളില്‍പെട്ടതാണ് കോട്ടമുറിക്കലിന്റെ പുറത്താക്കല്‍. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ പാര്‍ട്ടി തിരിച്ചെടുക്കാന്‍ പോകുന്നുവെന്ന പ്രചാരണം അമ്പരപ്പുണ്ടാക്കി. എന്നാല്‍ കര്‍ഷക സംഘം സംസ്ഥാന ട്രഷറര്‍ എന്ന നിലയിലാണ് ഗോപി യോഗത്തില്‍ പങ്കെടുത്തതെന്നും സി.പി.എം. പോഷക സംഘടനയാണെങ്കിലും കര്‍ഷക സംഘത്തിന്റെ നേതൃ സ്ഥാനത്തു നിന്നോ സ്ഥാനങ്ങളില്‍ നിന്നോ അദ്ദേഹത്തെ നീക്കിയിട്ടില്ലെന്നുമാണ് സംഘടനയുടെ വിശദീകരണം. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു മാത്രമാണ് പുറത്താക്കിയത്. അത് കര്‍ഷക സംഘത്തിനു ബാധകമല്ല.

ആദ്യം ജില്ലാ സെക്രട്ടറി സ്്ഥാനത്തുനിന്നും പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തുടര്‍ന്ന് പ്രാഥമികാംഗത്വത്തില്‍ നിന്നുമാണ് ഗോപി പുറത്തായത്. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്നയാളെ തിരിച്ചെടുക്കണം എങ്കില്‍ സംസ്ഥാന കമ്മിറ്റി ചര്‍ച ചെയ്തു തീരുമാനിക്കണം. എന്നാല്‍ പുറത്തായിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ലാത്ത ഗോപിയെ തിരിച്ചെടുക്കുന്നതിനേക്കുറിച്ച് ആലോചിക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗമായ പ്രമുഖ ജനപ്രതിനിധി കെവാര്‍ത്തയോടു പറഞ്ഞു. എങ്കിലും, ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടി ശത്രുവായൊന്നും കാണുന്നുമില്ല.


Gopi Kottamurikkal, Malayalam news, CPM to re open the doors for Gopi Kottamurikkal?, Kerala Vartha, CPM, Leaders, Party, Kerala Varthaഅതേസമയം, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഗോപി കോട്ടമുറിക്കല്‍ പങ്കെടുത്തതു വിവാദമാക്കുന്നതും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ പോകുന്നുവെന്ന് പ്രചാരണവും വി.എസ്. പക്ഷത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഔദ്യോഗിക പക്ഷത്തിനു സംശയമുണ്ട്. വി.എസ്. പക്ഷമാണ് ഗോപിയെ കുടുക്കിയതും പുറത്താക്കാന്‍ വഴിയൊരുക്കിയതും. മാത്രമല്ല, തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വി.എസ്. അച്യുതാനന്ദന്റെ വിവാദ ലാവ് ലിന്‍ അഭിമുഖം ചര്‍ച ചെയ്യാനിരിക്കുകയാണ്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ലാവ് ലിന്‍ കേസില്‍ പ്രതിയായതിനെക്കുറിച്ചു നടത്തിയ വി എസ് ചാനല്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ 'വിചാരണ' ചെയ്യുന്ന യോഗമാകും തിങ്കളാഴ്ചത്തേത്. മാത്രമല്ല, പിണറായിയെ കുടുക്കുന്നതിനു സഹായം തേടി വി എസ് സുപ്രീം കോടതി ജഡ്ജിമാരെ വരെ കണ്ടുവെന്ന പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ഇ്ക്കാര്യത്തിലും നടപടി വേണമെന്ന കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടാനാണ് നീക്കം. ഇതിനെ മറികടക്കാനും വാര്‍ത്തകളില്‍ നിന്ന് ഈ വിഷയം മാറ്റി നിര്‍ത്താനുമാണ് ഗോപി കോട്ടമുറിക്കല്‍ വിഷയം വിവാദമാക്കുന്നതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ സംശയം.

വി.എസ്. പക്ഷക്കാരനായിരുന്ന ഗോപി കോട്ടമുറിക്കല്‍ പിണറായി പക്ഷത്തേയ്ത്ത് മാറിയതോടെയാണ് അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തിനെതിരേ തെളിവുണ്ടാക്കിയതിന് വി.എസ്. പക്ഷക്കാരായ ഓഫീസ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ഉള്‍പെടെ നടപടി നേരിട്ടിരുന്നു.

Keywords: Gopi Kottamurikkal, Malayalam news, CPM to re open the doors for Gopi Kottamurikkal?, Kerala Vartha, CPM, Leaders, Party, Kerala Vartha, CPM to re open the doors for Gopi Kottamurikkal?

Post a Comment