Follow KVARTHA on Google news Follow Us!
ad

സാ­മ്പ­ത്തി­ക തി­രിമറി: ഗ­ഡ്­ക­രി രാ­ജി­വെ­ക്ക­ണ­മെ­ന്ന് രാം ജെ­ത് മ­ലാനി

സാ­മ്പത്തി­ക തി­രി­മ­റി­ ആ­രോ­പ­ണ­ങ്ങള്‍ നേ­രിടു­ന്ന നി­തിന്‍ ഗ­ഡ്കരി ബി.ജെ.പി. Nithin Gadkari, BJP, Ram Jethmalani, President, L.K. Advani, New Delhi, Leader, India.
 Nithin Gadkari, BJP, Ram Jethmalani, President, L.K. Advani, New Delhi, Leader, India.
ന്യൂഡല്‍ഹി: സാ­മ്പത്തി­ക തി­രി­മ­റി­ ആ­രോ­പ­ണ­ങ്ങള്‍ നേ­രിടു­ന്ന നി­തിന്‍ ഗ­ഡ്കരി ബി.ജെ.പി.ദേശീ­യ പ്ര­സിഡന്റ് സ്ഥാ­നം ഒ­ഴി­യ­ണ­മെന്ന് ബി.ജെ.പിയുടെ രാജ്യസഭാ എം.പി. രാം ജെ­ത് മ­ലാനി ആവശ്യപ്പെട്ടു. ഗ­ഡ്ക­രി വീണ്ടും പ്ര­സി­ഡന്റാ­വാന്‍ ത­യ്യാ­റാ­വ­രു­തെ­ന്നും മ­ലാ­നി ആ­വ­ശ്യ­പ്പെട്ടു. ഗഡ്കരിയുടെ കീഴില്‍ ദേശീയനിര്‍വാഹകസമിതി അംഗമായി തുടരാന്‍ താത്പര്യമില്ലെ­ന്ന് പ­റഞ്ഞ് രാം ജെത് മലാനിയുടെ മ­ക­ന്‍ മഹേഷ് ജെ­ത് മലാ­നി തത്സ്ഥാന­ത്ത് നിന്ന് കഴിഞ്ഞ ദിവസം രാജി­വെ­ച്ച­തി­ന് പി­ന്നാ­ലെ­യാ­ണ് രാം­ജെത് മ­ലാ­നിയും രാജി ആ­വശ്യം ഉ­ന്ന­യി­ക്കു­ന്നത്.

ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാക്കളായ ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, ശ­ത്രുഘ്നന്‍ സിന്‍ഹ എന്നി­വരും ഗ­ഡ്­ക­രി­യു­ടെ രാ­ജി ആ­വ­ശ്യം ഉ­ന്ന­യി­ക്കു­ന്നുണ്ട്. ആ ആ­വശ്യം ഉ­ന്ന­യിച്ച് അ­വരും ഗഡ്കരിക്കും അദ്വാനി­ക്കും കത്തെഴുതിയിട്ടുണ്ടെന്നും ജെ­ത് മലാനി വ്യക്തമാക്കി. ഗ­ഡ്­കരി­ക്ക് പക­രം ന­രേ­ന്ദ്ര മോ­ഡി­യെ കൊ­ണ്ടു­വ­ര­ണ­മെ­ന്നാ­ണ് മ­ലാ­നി­യു­ടെ ആ­വ­ശ്യം.

സ്വന്തം കമ്പനിയായ പുര്‍ത്തി ഷുഗര്‍ ആന്‍ഡ് പവറിന്റെ സാമ്പത്തികസ്രോതസുകളെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് ഗഡ്­ക­രി­യു­ടെ രാ­ജി ആ­വ­ശ്യ­പ്പെ­ടാന്‍ കാ­ര­ണ­മാ­യത്. പൂര്‍ത്തിയിലേക്ക് പണം മറിക്കാന്‍ വേണ്ടിമാത്രം പല കമ്പനികളും ഗ­ഡ്കരി തട്ടി­ക്കൂ­ട്ടി­യ­തായും ആ­രോ­പ­ണ­ങ്ങള്‍ ഇ­യര്‍­ന്നി­രുന്നു.

Keywords: Nithin Gadkari, BJP, Ram Jethmalani, President, L.K. Advani, New Delhi, Leader, India, Gadkari.

Post a Comment