Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഷാറൂഖ് ഖാനെ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ രണ്ട് മണിക്കൂര്‍ തടഞ്ഞുവെച്ചു

Written By Kvarthakgd on Friday, April 13, 2012 | 10:45 am


ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഷാറൂഖ് ഖാനെ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ളെയിന്‍ വിമാനത്താവളത്തില്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവച്ചു. യേല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ പോയതായിരുന്നു ഷാറൂഖ്.

മറ്റു യാത്രക്കാര്‍ക്കെല്ലാം രാജ്യത്തു പ്രവേശിക്കാന്‍ അനുമതി നല്‍കിയ ഇമിഗ്രേഷന്‍ അധികൃതര്‍ ഷാറൂഖിനെ രണ്ടു മണിക്കൂറോളം തടഞ്ഞു വയ്ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.  യേല്‍ സര്‍വകലാശാല അധികൃതര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ഷാറൂഖിനെ വിട്ടയച്ചത്. 2009 ലും ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. തന്നെ വിമാനത്താവളത്തില്‍ പതിവു പോലെ തടഞ്ഞെന്നാണ് പിന്നീട് യേല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത ഷാറൂഖ് പ്രതികരിച്ചത്. റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കൊപ്പം സ്വകാര്യ വിമാനത്തിലാണ് ഷാറൂഖ് ന്യൂയോര്‍ക്കിലെത്തിയത്. മുകേഷ് അംബാനിയുടെ മകള്‍ യേല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്.

Keywords: Shahrukh Khan, Detained, New York Airport

Like and Share, kvartha, Kerala, India, Malayalam News


0 Comments
Tweets
Comments

0 comments:

Post a Comment

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date