Follow KVARTHA on Google news Follow Us!
ad

Liver Cancers | കരളിലെ അര്‍ബുദം നിസാരമാക്കരുത്; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം

തിരിച്ചറിയാൻ സാധിച്ചെങ്കിൽ ഉടൻ വൈദ്യ സഹായം ഉറപ്പ് വരുത്തുക, Liver Cancer, Health Tips, Health, Diseases, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് കാൻസർ രോഗികൾ പെരുകുകയാണ്. നൂതന ചികിത്സ സൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും കാൻസർ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയാതെ വരുന്നത് ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചേക്കാം. പല തരം കാൻസറുകൾ നമ്മുടെ ശരീരത്തെ ബാധിക്കാം. എല്ലാ തരം കാൻസറുകൾക്കും അതിന്റേതായ കാഠിന്യവും ഉണ്ട്. അത്തരമൊരു നിസാരവൽക്കരിക്കാൻ കഴിയാത്ത അർബുദമാണ് കരളിനെ ബാധിക്കുന്ന കാൻസർ.
  
News, News-Malayalam-News, National, National-News, Health, Health-News, Signs and Symptoms of Liver Cancer.

ശരീരത്തിലേക്ക് വളരെ പെട്ടെന്ന് വ്യാപിക്കുന്ന കാൻസറുകളിൽ പ്രധാനപ്പെട്ടതാണ് കരളിലെ അർബുദം എങ്കിലും കരളിനെ അർബുദം പിടിപെട്ടാൽ ശരീരം ചില സൂചനകൾ നൽകിയേക്കാം. ശരീരത്തിൽ പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിച്ചെങ്കിൽ ഉടൻ വൈദ്യ സഹായം ഉറപ്പ് വരുത്തുകയും ഒപ്പം കാൻസർ പരിശോധന നടത്താനും ശ്രമിക്കുക. ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ അർബുദത്തിന്റെ സാധ്യതയിലേക്ക് നയിക്കുന്നു.

മല വിസർജ്യത്തിൽ നിറ വ്യത്യാസം കണ്ടാലും കരൾ അർബുദത്തെ സംശയിക്കാം. മലത്തിന് വെള്ളം നിറം, മൂത്രത്തിന് കടുംനിറം എന്നിവയും ഈ അർബുദത്തിന് ശരീരം തരുന്ന സൂചനകളിൽ പെട്ടതാണ്‌. ചര്‍മത്തിൽ കാണപ്പെടുന്ന അകാരണമായ ചൊറിച്ചിലും അസ്വസ്ഥതയും കരൾ കാൻസറിന്റെ ലക്ഷണമാവാം. അകാരണമായി പതിവായി കാണപ്പെടുന്ന അടിവയറ്റിലെ വേദന, വയറിന് വീക്കം എന്നിവയെല്ലാം കരൾ അർബുദത്തിന്റെ ലക്ഷണമാണ്. അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ കാന്‍സറിന്‍റെ സൂചനകളിൽപ്പെട്ടതാണ്.

ശരീരത്തിന് ഉണ്ടാകുന്ന മഞ്ഞ നിറവും കരൾ അർബുദത്തിന്റെ സൂചനയാണ്. കൂടാതെ കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അകാരണമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ഛർദിയും ഈ കാൻസറിന്റെ സൂചനയാവാം. കൂടാതെ കുറച്ച് കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക, ഭക്ഷണം കഴിക്കാൻ കഴിയാതെ വരിക ഇവയെല്ലാം സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരം ലക്ഷണങ്ങൾ ശരീരം പ്രകടമാക്കുകയാണെങ്കിൽ തീർച്ചയായും ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക.

കാൻസർ പരിശോധന നടത്തി രോഗ നിർണയം വേഗത്തിലാക്കുക. പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യാത്ത പക്ഷം ഒരു പക്ഷേ കരൾ കാൻസർ ജീവന് തന്നെ ഭീഷണി ആയേക്കാം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം കരൾ അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കും. ഇത്തരം ആളുകളിലാണ് മേൽപറഞ്ഞ ലക്ഷണങ്ങൾ കാണിക്കുന്നതെങ്കിൽ തീർച്ചയായും ഡോക്ടറെ കാണുക.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Signs and Symptoms of Liver Cancer.

إرسال تعليق