Follow KVARTHA on Google news Follow Us!
ad

Cancer | ഞെട്ടിക്കുന്നത്: അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന ഈ 2 പ്രമുഖ ബ്രാൻഡുകളുടെ നിരവധി ഉത്പന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉണ്ടെന്ന് കണ്ടെത്തൽ

സിംഗപ്പൂരിന് പിന്നാലെ ഹോങ്കോങ്കിലും തിരിച്ചുവിളിക്കാൻ നിർദേശം Health, ആരോഗ്യ വാർത്തകൾ, Everest fish curry masala, Singapore, MDH, Hong Kong
ന്യൂഡെൽഹി: (KVARTHA) ഹോങ്കോങ് ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെൻ്റർ ഫോർ ഫുഡ് സേഫ്റ്റി (CFS) നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളായ എം ഡി എച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളിൽ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

‘Several products of MDH, Everest masala contain cancer-causing agents’

സെൻ്റർ ഫോർ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയിൽ എവറസ്റ്റ് മസാലയുടെ മീൻ കറി മസാലയ്‌ക്കൊപ്പം മദ്രാസ് കറി പൗഡർ, സാമ്പാർ മസാല മിക്സഡ് മസാല പൗഡർ, കറി പൗഡർ മിക്സഡ് മസാല പൗഡർ എന്നീ മൂന്ന് എംഡിഎച്ച് ഉൽപ്പന്നങ്ങളിൽ പരിധിയില്‍ കവിഞ്ഞ എഥിലീൻ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

ലോകാരോഗ്യ സംഘടനയുടെ (WHO) കീഴിലുള്ള അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസി (IARC) എഥിലീൻ ഓക്സൈഡിനെ ഗ്രൂപ്പ് 1 കാര്‍സിനോജന്‍ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. മനുഷ്യരില്‍ ഇത് കാന്‍സറിന് കാരണമാകുമെന്നാണ് ഇതിനര്‍ത്ഥം. എഥിലീൻ ഓക്സൈഡ് ഒരു കാർബണിക് സംയുക്തമാണ്. വ്യാവസായികമായി നിരവധി ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഉയർന്ന അളവിലുള്ള ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

പതിവ് അന്വേഷണങ്ങളുടെ ഭാഗമായി, സിഎഫ്എസ് ഹോങ്കോങ്ങിലെ മൂന്ന് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നെടുത്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കീടനാശിനി, എഥിലീൻ ഓക്സൈഡ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി സിഎഫ്എസ് വക്താവ് പറഞ്ഞു. എന്നാൽ ഇതേകുറിച്ച് എംഡിഎച്ച്, എവറസ്റ്റ് ഫുഡ്‌സ് കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിൽപന നിർത്തി ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാൻ അധികൃതർ കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്. നേരത്തെ എഥിലീൻ ഓക്സൈഡ് പരിധിയിൽ കൂടുതൽ ഉപയോഗിച്ചുവെന്ന് കണ്ടെത്തി സിംഗപ്പൂർ ഫുഡ് ഏജൻസിയും (എസ്എഫ്എ) എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിരുന്നു.

Keywords: Health, Health, Everest fish curry masala, Singapore, MDH, Hong Kong, New Delhi, Food Safety, Center Safety for Food, Indian Brands, Ethylene Oxide, World Health Organization, Cancer, ‘Several products of MDH, Everest masala contain cancer-causing agents’.

Post a Comment