Follow KVARTHA on Google news Follow Us!
ad

HC Verdict | 'ഉറങ്ങാനുള്ള അവകാശം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യം', അത് ലംഘിക്കാനാവില്ലെന്ന് ഹൈകോടതി

കോടതി നിരീക്ഷണം ഇ ഡിക്കെതിരായ കേസിൽ HC Verdict, Bombay High Court, ED Case, ദേശീയ വാർത്തകൾ
മുംബൈ: (KVARTHA) ഉറങ്ങാനുള്ള അവകാശം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമാണെന്നും അത് പാലിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ബോംബെ ഹൈകോടതി. ഗാന്ധിധാം നിവാസിയായ രാം കൊതുമൽ ഇസ്രാനി എന്നയാൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് രേവതി മൊഹിതെ-ഡെരെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹർജിക്കാരനെ ഇ ഡി അറസ്റ്റ് ചെയ്‌തിരുന്നു. തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് 64 കാരനായ രാം കൊതുമൽ ഇസ്രാനി ഹർജി നൽകിയത്. രാത്രി 10.30 മുതൽ പുലർച്ചെ മൂന്ന് വരെ ഇസ്രാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ഇസ്രാനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാൽ അർദ്ധരാത്രിക്ക് ശേഷം മൊഴി രേഖപ്പെടുത്താൻ ഇഡി തിടുക്കം കാട്ടിയില്ലെന്നും അടുത്ത തീയതിയിലോ അതിന് ശേഷം കുറച്ച് ദിവസങ്ങൾ കഴിഞ്ഞോ വിളിക്കാമായിരുന്നുവെന്നും ഹർജിക്കാരന്റെ അഭിഭാഷകർ വാദിച്ചു.

2023 ഓഗസ്റ്റ് എട്ടിന് പുലർച്ചെ 5.30നാണ് ഇസ്രാനിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. എന്നാൽ, മൊഴി രേഖപ്പെടുത്താൻ വൈകിയതിൽ ഇസ്രാനിക്ക് എതിർപ്പില്ലെന്നും അതിനാലാണ് രേഖപ്പെടുത്തിയതെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ഹിറ്റെൻ വെനേഗാവ്കറും ആയുഷ് കേഡിയയും വാദിച്ചു.

ഉറക്കക്കുറവ് ആരോഗ്യം മോശമാക്കും

അസാധാരണമായ സമയങ്ങളിൽ മൊഴി രേഖപ്പെടുത്തുന്നത് ഒരു വ്യക്തിയുടെ ഉറക്കം കെടുത്തുമെന്ന് ബെഞ്ച് പറഞ്ഞു. അത് അടിസ്ഥാന മനുഷ്യാവകാശമാണ്. ഉറക്കക്കുറവ് ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുകയും മാനസിക കഴിവുകളെ തകരാറിലാക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, ഒരു വ്യക്തിയുടെ ഉറക്കം നഷ്ടപ്പെടുത്താൻ കഴിയില്ല. മൊഴി നിർബന്ധമായും പകൽ സമയത്ത് രേഖപ്പെടുത്തണമെന്നും ഹൈകോടതി പറഞ്ഞു. എന്നിരുന്നാലും നിയമവിരുദ്ധമായ അറസ്റ്റെന്ന അഗർവാളിൻ്റെ വാദം കോടതി നിരസിച്ചു.

HC Verdict

Keywords: News, National, New Delhi, HC Verdict, Bombay High Court, ED Case, Arrest,  Right to sleep basic human requirement, can't violate it: Bombay High Court.
< !- START disable copy paste -->

Post a Comment