Follow KVARTHA on Google news Follow Us!
ad

Polling Percentage | ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 5.62 ശതമാനം പോളിങ് രേഖപ്പെടുത്തി

കൂടുതല്‍ വോടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ് Polling Percentage, Lok Sabha Election, Booth, Politics, Kerala News
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വോടെടുപ്പ് ആരംഭിച്ചശേഷം ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ 8.20 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 5.62 ശതമാനമാണ് പോളിങ്. പലയിടത്തും വോട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണുള്ളത്. സ്ഥാനാര്‍ഥികളും നേതാക്കളുമെല്ലാം കുടുംബസമേതം രാവിലെ തന്നെ വോട് ചെയ്യാനെത്തി. ചൂട് കൂടുന്നതിന് മുമ്പെ തന്നെ വോട് ചെയ്യാനായി മുതിര്‍ന്നവര്‍ ഉള്‍പെടെ രാവിലെ തന്നെ പോളിങ് ബൂതിലേക്ക് എത്തുകയായിരുന്നു.

വോടെടുപ്പ് വൈകിട്ട് ആറുമണി വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂതുകളില്‍ മോക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രണ്ടു കോടി 77 ലക്ഷത്തി 49,159 വോടര്‍മാരാണ് ആകെയുള്ളത്. കൂടുതല്‍ വോടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്‌ന സാധ്യത ബൂതുകളുണ്ടെന്നാണ് വിലയിരുത്തല്‍.

After first hour, 5.62 percent polling was recorded in the state, Thiruvananthapuram, News, Polling Percentage, Lok Sabha Election, Booth, Politics, Fake Vote, Election Commission, Kerala News
 

കള്ളവോടിന് ശ്രമം ഉണ്ടായാല്‍ കര്‍ശന നടപടിക്ക് തിരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കംപനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശ പ്രകാരം ഏഴു ജില്ലകളില്‍ പൂര്‍ണ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം-5.62

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-5.59

2. ആറ്റിങ്ങല്‍ -6.24

3. കൊല്ലം -5.59

4. പത്തനംതിട്ട-5.98

5. മാവേലിക്കര -5.92

6. ആലപ്പുഴ -5.96

7. കോട്ടയം -6.01

8. ഇടുക്കി -5.75

9. എറണാകുളം-5.71

10. ചാലക്കുടി -5.97

11. തൃശൂര്‍-5.64

12. പാലക്കാട് -5.96

13. ആലത്തൂര്‍ -5.59

14. പൊന്നാനി -4.77

15. മലപ്പുറം -5.15

16. കോഴിക്കോട് -5.28

17. വയനാട്- 5.73

18. വടകര -4.88

19. കണ്ണൂര്‍ -5.74

20. കാസര്‍കോട്-5.24

Keywords: After first hour, 5.62 percent polling was recorded in the state, Thiruvananthapuram, News, Polling Percentage, Lok Sabha Election, Booth, Politics, Fake Vote, Election Commission, Kerala News.



إرسال تعليق