Follow KVARTHA on Google news Follow Us!
ad

Controversy | പ്രകാശ് ജാവഡേകറെ കണ്ടു, ബിജെപിയില്‍ പോകാന്‍ ചര്‍ച നടത്തിയില്ലെന്നും ഇ പി ജയരാജന്‍

സുധാകരനും ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക ബന്ധമുണ്ട് Meeting, Prakash Javadekar, E P Jayarajan, Politics, Controversy, Kerala News
കണ്ണൂര്‍: (KVARTHA) ബിജെപി നേതാവ് പ്രകാശ് ജാവഡേകറെ കണ്ടുവെന്ന് ഒടുവില്‍ സമ്മതിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മകന്റെ തിരുവനന്തപുരത്തെ ഫ് ളാറ്റില്‍ ജാവഡേകര്‍ വന്നിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയുമോ എന്നും ഇപി ചോദിച്ചു. അതിനിടെ ബിജെപിയില്‍ പോകാന്‍ ചര്‍ച നടത്തിയെന്ന ആരോപണം അദ്ദേഹം തള്ളി.

'പ്രകാശ് ജാവഡേകര്‍ എന്നെ കാണാന്‍ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ് ളാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയില്ലല്ലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ അതുവഴി പോയപ്പോള്‍ കണ്ട് പരിചയപ്പെടാന്‍ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു'- എന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

'Met Prakash Javadekar at my son’s flat’, reveals E P Jayarajan, Kannur, News, Meeting, Prakash Javadekar, E P Jayarajan, Politics, Controversy, Media, Kerala News

തനിക്കെതിരെ കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേര്‍ന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയെന്നാണ് ഇപി ജയരാജന്‍ ആരോപിച്ചത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങള്‍.

സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാന്‍ നടത്തിയ നീക്കം മാത്രമാണ് തനിക്കെതിരായ ആരോപണം. ഞാന്‍ ബിജെപിയിലേക്ക് പോകുമെന്നതും ചര്‍ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്. സുധാകരനും ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക ബന്ധമുണ്ട് എന്നും ഇപി പറഞ്ഞു.

ശോഭ സുരേന്ദ്രനുമായി മകന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിവാഹത്തിന് വച്ച് കണ്ട പരിചയം മാത്രമാണ് ഉള്ളത്. ശോഭയുടെ മൊബൈല്‍ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തില്‍ ഞങ്ങളെ വലിച്ചിഴക്കേണ്ടെന്നും ഇപി പറഞ്ഞു.

Keywords: 'Met Prakash Javadekar at my son’s flat’, reveals E P Jayarajan, Kannur, News, Meeting, Prakash Javadekar, E P Jayarajan, Politics, Controversy, Media, Kerala News.

إرسال تعليق