Follow KVARTHA on Google news Follow Us!
ad

Vote Denied | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറിക്ക് വോട് ചെയ്യാനായില്ല; കളക്ടര്‍ക്ക് പരാതി നല്‍കി

ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയതാണ് കാരണം Kerala News, CM Pinarayi, Pinarayi Vijayan, Principal Secretary, Denied, Vote, Electio
തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറി കെഎം എബ്രഹാമിന് വോട് ചെയ്യാനായില്ല. ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതാണ് കാരണം. സംഭവത്തില്‍ കാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപല്‍ സെക്രടറി കെഎം എബ്രഹാം കളക്ടര്‍ക്ക് പരാതി നല്‍കി.


അദ്ദേഹത്തിന്റെ വോടര്‍ ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെഎം എബ്രഹാമിന് വോട് ചെയ്യാന്‍ കഴിയാതിരുന്നത്. എബ്രഹാമിന്റെ പേരില്‍ ഉള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോടേഴ്സ് ലിസ്റ്റില്‍ ഉള്‍പെട്ടത്. എന്നാല്‍ ഇത് എങ്ങനെയാണ് ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ടായതെന്നതില്‍ വ്യക്തതയില്ല. ജഗതിയില്‍ വോട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

Keywords: News, Kerala, Politics, Election-News, Kerala News, CM Pinarayi, Pinarayi Vijayan, Principal Secretary, Denied, Vote, Election, Politics, KM Abraham, ID Card Issue, ID Card, Kerala: CM Pinarayi Vijayan's principal secretary denied to vote.

إرسال تعليق