Follow KVARTHA on Google news Follow Us!
ad

K Sudhakaran | കേരളത്തിൽ യുഡിഎഫ് ട്വൻ്റി ട്വൻ്റി നേടുമെന്ന് കെ സുധാകരൻ; 'താൻ ബിജെപിയിലേക്ക് പോകുമെന്ന് പറയേണ്ടത് ദല്ലാൾ നന്ദകുമാറല്ല'

'കനത്ത പോളിങ് പ്രതീക്ഷ നൽകുന്നത്' K Sudhakaran, Lok Sabha Election, Politics, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (KVARTHA) കണ്ണൂരിൽ അതിരാവിലെ നടക്കുന്ന കനത്ത പോളിങിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ഇ.പി ജയരാജൻ ബി.ജെ.പിയിലേക്ക് പോകുമേയെന്ന് മുഖ്യമന്ത്രിക്ക് പറയാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. തോട്ടട കിഴുന്ന യു.പി സ്കൂളിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി. പോയാലും വന്നാലും ഞങ്ങൾക്ക് പ്രശ്നമില്ല. അതൊക്കെ അവരുടെ കാര്യം. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.

News, Malayalam News, K Sudhakaran, Lok Sabha Election, Politics, Kannur, E.P. Jayarajan,

 പ്രകാശ ജാവേഡ്ക്കറുമായി ചായ കുടിക്കാൻ പോയത് യാതൊരു ബന്ധവുമില്ലാതെയാണോ? ചായ കുടിക്കാൻ കയറാൻ ജയരാജൻ്റെ വീട് ചായ പീടികയാണോ? ബി.ജെ.പിയിലേക്ക് ഒരു പാർട്ടിയിൽ നിന്നും മാത്രമല്ല പല പാർട്ടികളിൽ നിന്നും ആളുകൾ പോയിട്ടുണ്ട്. സി.പി.എമ്മുകാരും കോൺഗ്രസുകാരും സി.പി.ഐക്കാരുമുണ്ട്. ജയരാജൻ ബി.ജെ.പിയിലേക്ക് പോകുന്നുണ്ടെങ്കിൽ അതവരുടെ കാര്യമാണ്. ഞങ്ങൾക്ക് അതിൽ കാര്യമില്ല. ജയരാജനെ കഴിഞ്ഞ കുറെക്കാലമായി പാർട്ടി ഒതുക്കി കൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയേണ്ടത് ദല്ലാൾ നന്ദകുമാറല്ല. അദ്ദേഹം തൻ്റെ രാഷ്ട്രീയ നേതാവ് അല്ല. വായയിൽ തോന്നുന്നത് എന്തും പറയുകയും എന്തു വൃത്തികേടുകളും ചെയ്യുന്നയാളാണ് ദല്ലാൾ നന്ദകുമാറെന്നും അദ്ദേഹം പറയുന്നതിനോട് തന്നെ കൂട്ടിക്കെട്ടേണ്ടന്നും സുധാകരൻ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും സംസ്ഥാനസർക്കാർ ഭരിക്കുന്ന മുഖ്യമന്ത്രിക്കുമെതിരെയാണ്. അതല്ലെന്ന് എങ്ങനെ പറയാനാകുമെന്നും സുധാകരൻ ചോദിച്ചു.

താൻ ഗൂഢാ ലോചന നടത്തിയെന്നു പറയുന്നത് സാമ്രാജ്യം വെട്ടിപിടിക്കാനല്ല. ഇതൊക്കെ രാഷ്ട്രീയ രംഗത്ത് സാധാരണ കാര്യങ്ങളാണ്. ഇതൊന്നും വലിയ ആന കാര്യവുമൊന്നുമല്ല. ഈ തെരഞ്ഞെടുപ്പിലെ ബുത്തുകളിലുണ്ടായ കനത്ത പോളിങ് പ്രതീക്ഷ നൽകുന്നതാണ്. സാധാരണ ബൂത്തുകളിൽ ഇത്ര തിരക്ക് കാണാറില്ല. ഞങ്ങളുടെ വോട്ടർമാർ പതിയെ മാത്രമേ വോട്ടിങിന് വരാറുള്ളൂ. എന്നാൽ ഇക്കുറി അവർ നേരത്തെ വന്നത് യു.ഡി.എഫ് അനുകുലമനോഭാവത്തിൻ്റെ തെളിവാണ്. ഇക്കുറി കേരളത്തിൽ യു.ഡി.എഫ് ട്വൻ്റി ട്വൻ്റി നേടുമെന്നും ഈ കാര്യം താൻ അന്നേ പറഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു.

Keywords: News, Malayalam News, K Sudhakaran, Lok Sabha Election, Politics, Kannur, E.P. Jayarajan, K Sudhakaran says that UDF will win Twenty20 in Kerala
< !- START disable copy paste -->

Post a Comment