Follow KVARTHA on Google news Follow Us!
ad

Budget | ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ടല്ല സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നത്! അത് എങ്ങനെ നിർമിക്കപ്പെടുന്നു? അറിയേണ്ടതെല്ലാം

എല്ലാ കാര്യങ്ങളിലും വിദഗ്ധരുടെയും ഉന്നതരുടെയും വിപുലമായ ചർച്ചകൾ നടക്കുന്നുണ്ട് Kerala Budget, Finance, Politics, കേരള വാർത്തകൾ, Malayalam News
തിരുവനന്തപുരം: (KVARTHA) ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 202 അനുസരിച്ച് ഒരു സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ കണക്കാക്കിയ വരവുചെലവുകളുടെ പ്രസ്താവന അഥവാ ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. സമ്പദ്‌വ്യവസ്ഥയും സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കണക്കുകൾ ബജറ്റിലൂടെയാണ് വ്യക്തമാവുക.

How is budget prepared?

എന്താണ് ബജറ്റ്?

ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവിൽ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ബജറ്റ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുക, തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറയ്ക്കുക, സമ്പത്തിന്റെ അസമത്വങ്ങൾ പരിഹരിക്കുക, വില നിയന്ത്രിക്കുക, നികുതി ഘടന രൂപപ്പെടുത്തുക തുടങ്ങിയവ കൊണ്ട് ബജറ്റ് വളരെ പ്രധാനപ്പെട്ടതാണ്.

എങ്ങനെയാണ് ബജറ്റ് തയ്യാറാക്കുന്നത്?

കുറച്ച് ദിവസങ്ങൾ അല്ലെങ്കിൽ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ സർക്കാർ ബജറ്റ് തയ്യാറാക്കി അവതരിപ്പിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണ്. ബജറ്റ് തയ്യാറാക്കാൻ നീണ്ട പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അന്തിമ കരട് തയ്യാറാക്കാൻ മാസങ്ങൾ നീണ്ട ആസൂത്രണവും കൂടിയാലോചനയും സമാഹരണവും വേണ്ടിവരുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് ഏകദേശം ആറുമാസം മുമ്പാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്.

ഓരോ വർഷവും ജൂലൈ മാസത്തിൽ അടുത്ത വർഷത്തേക്കുള്ള വകുപ്പിന്റെ വരവു ചിലവു എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ അഭ്യർഥിച്ച് ധനവകുപ്പ് ബജറ്റ് വിഭാഗം, എല്ലാ വകുപ്പു തലവന്മാർക്കും, എസ്റ്റിമേറ്റ് തയ്യാറാക്കുന്ന മറ്റ് ഉദ്യോഗസ്ഥന്മാർക്കും സർക്കുലർ അയയ്ക്കുന്നു. വകുപ്പുകളുടെ പദ്ധതിയേതര എസ്റ്റിമേറ്റുകൾ സെപ്റ്റംബർ 15-നകവും, പദ്ധതിയെയും, വരുമാനത്തെയും സംബന്ധിച്ച എസ്റ്റിമേറ്റുകൾ സെപ്റ്റംബർ 30-നകവും ലഭിക്കുന്നു.

എസ്റ്റിമേറ്റുകൾ നേരിട്ട് ധനകാര്യ വകുപ്പിൽ നൽകുന്നതോടൊപ്പം അതിന്റെ പകർപ്പുകൾ ഒരേ സമയം ഭരണവകുപ്പുകൾക്കും ലഭ്യമാക്കുന്നു. അവ കിട്ടി പത്തു ദിവസത്തിനകം ഭരണ വകുപ്പുകൾ എസ്റ്റിമേറ്റുകൾ പരിശോധിച്ച് അവരുടെ അഭിപ്രായങ്ങൾ ധനവകുപ്പിന് അയയ്ക്കുന്നു. ഇവയെല്ലാം അതി സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമുള്ളിടത്ത് ഭേദഗതികൾ വരുത്തുന്നു. ബജറ്റിലെ എല്ലാ കാര്യങ്ങളിലും വിദഗ്ധരുടെയും ഉന്നതരുടെയും വിപുലമായ ചർച്ചകൾ നടക്കുന്നുണ്ട്. ഫെബ്രുവരിയോടെ നിയമസഭയിൽ അവതരിപ്പിക്കാൻ ബജറ്റ് സജ്ജമാക്കുന്നു.

അവതരണത്തിന് ശേഷം, ബജറ്റ് നിയമസഭ മുമ്പാകെ ചർച്ചയ്ക്കായി വയ്ക്കുന്നു. ബജറ്റ് ചർച്ചയുടെ അവസാനം, ധനാഭ്യർത്ഥനകൾ സൂക്ഷമ പരിശോധന നടത്തി റിപ്പോർട്ടിനു വേണ്ടി നിയമസഭാ കമ്മിറ്റികൾക്ക് അയച്ചുകൊടുക്കുന്നു. അതിനെ തുടർന്ന് ധനാഭ്യർത്ഥനകളുടെ വിശദമായ പരിഗണനയും, വോട്ടെടുപ്പും നടക്കുന്നു. തുടർന്ന് ധനവിനിയോഗ ബിൽ അവതരിപ്പിച്ച്, ചർച്ച ചെയ്ത് പാസാക്കുന്നു.

Keywords: News, Kerala, Kerala Budget, Finance, Politics, Malayalam News, How is budget prepared?
< !- START disable copy paste -->

Post a Comment