Follow KVARTHA on Google news Follow Us!
ad

Well Collapsed | വ്യാപക മഴ: വയനാട് പനമരത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നു; മണിയാര്‍, കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏര്‍പെടുത്തി Wayanad, Well, Collapsed, Panamaram, Rain, Dam
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് കനത്ത മഴ തുരടുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതിനാല്‍ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളും തുറന്നിട്ടുണ്ട്. പാംബ്ല അണക്കെട്ടിന്റെ രണ്ട് ഷടറുകളാണ് തുറന്നത്. ആദ്യ ഷടര്‍ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷടര്‍ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷടറുകളാണ് തുറന്നത്. ഒരു ഷടര്‍ 15 സെന്റീമീറ്ററും രണ്ടാമത്തെ ഷടര്‍ 90 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, വയനാട് പനമരത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നു. നീരാട്ടാടി മഠത്തില്‍ വളപ്പില്‍ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിന്റെ അകത്ത് നിന്ന് വെള്ളം തിളച്ച് മറിയുന്ന ശബ്ദം കേള്‍ക്കുന്നതായി വിട്ടുകാര്‍ പറയുന്നു. 

മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏര്‍പെടുത്തി. ക്വാറികള്‍ ഉള്‍പെടെയുള്ള എല്ലാ ഖനനവും നിര്‍ത്തിവെക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം ഏര്‍പെടുത്തിയത്.

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍കോടും ഇടുക്കിയിലും പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പത്തനംതിട്ടയില്‍ ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അവധിയായിരിക്കും.

അതേസമയം, സംസ്ഥാനത്ത് ബുധനാഴ്ച പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. കൊല്ലത്ത് മഞ്ഞ ജാഗ്രതയും 12 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനക്കും.

വ്യാഴ്‌ഴ്ച 11 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി. ഇനി ഒരു അറിയിപ്പുണ്ടാകുന്ന വരെ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല.

News, Kerala, Kerala-News, Weather, Weather-News, Wayanad, Well, Collapsed, Panamaram, Rain, Dam, Wayanad: Well collapsed in Panamaram


Keywords: News, Kerala, Kerala-News, Weather, Weather-News, Wayanad, Well, Collapsed, Panamaram, Rain, Dam, Wayanad: Well collapsed in Panamaram 

Post a Comment