Follow KVARTHA on Google news Follow Us!
ad

Monsoon | വ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാലവര്‍ഷം ദുര്‍ബലം; സംസ്ഥാനത്ത് വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പെടുത്തിയ വിലക്ക് തുടരുന്നു Monsoon, Weather, Rain, Kerala, Fishing, Fishermen
തിരുവനന്തപുരം: (www.kvartha.com) ഒരാഴ്ച വൈകിയാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയതെങ്കിലും വ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാലവര്‍ഷം ദുര്‍ബലം. കേരള തീരത്ത് കാലവര്‍ഷ മേഘങ്ങള്‍ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ വ്യാപകമാകാത്തതിന് കാരണമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. 

അതേ സമയം സംസ്ഥാനത്ത് വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.


News, Kerala, Kerala-News, Weather, Weather-News, Monsoon, Weather, Rain, Kerala, Fishing, Fishemen, Monsoon weak in Kerala.


Keywords: News, Kerala, Kerala-News, Weather, Weather-News, Monsoon, Weather, Rain, Kerala, Fishing, Fishemen, Monsoon weak in Kerala.

Post a Comment