Follow KVARTHA on Google news Follow Us!
ad

Biparjoy | തീരമേഖലയില്‍ കനത്തനാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്; ഗുജറാതില്‍ കനത്ത മഴയും കടല്‍ക്ഷോഭവും; ആയിരത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു; 22 പേര്‍ക്ക് പരുക്ക്

രാജസ്താന്‍, ഡെല്‍ഹി, ഹരിയാന എന്നിവിടങ്ങള്‍ കനത്ത ജാഗ്രതയില്‍ Cyclone, Biparjoy, Winds, Rain, Kutch, Saurashtra, Rajasthan, Gujarat, Weather
അഹ് മദാബാദ്: (www.kvartha.com) ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാതില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും തുടരുകയാണ്. ദ്വാരക, പോര്‍ബന്ധര്‍, മോര്‍ബി തുടങ്ങിയ ഗുജറാതിന്റെ പടിഞ്ഞാറന്‍ തീര ജില്ലകളില്‍, ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. ഗുജറാത് തീരത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. തീരപ്രദേശങ്ങളില്‍ വെള്ളം കയറി. 

രാജസ്താന്റെ പടിഞ്ഞാറന്‍ പ്രദേശത്തും ശക്തമായ മഴയും കാറ്റും തുടരുകയാണ്. കച്ച് -സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. സംസ്ഥാനത്ത് ഇതുവരെ 524 മരങ്ങള്‍ കടപുഴകിയതായി റിപോര്‍ടുകള്‍ പുറത്ത്. 

ആയിരത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകള്‍ റദ്ദാക്കി. ജാം നഗറിലും ദ്വാരക പന്തകിലും ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്. സൗരാഷ്ട്രയിലും കച്ച് മേഖയിലും ചുവപ്പ് ജാഗ്രത നല്‍കിയിട്ടുണ്ട്. 

മോര്‍ബിയില്‍ വൈദ്യുത പോസ്റ്റുകളും കമ്പികളും തകര്‍ന്നു. പോര്‍ബന്തറില്‍ വ്യാപക നാശനഷ്ടം. ദ്വാരകയില്‍ മരം വീണു മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകി വീണിട്ടുണ്ട്. അഹ് മദാബാദില്‍ ഒമ്പത് സ്ഥലങ്ങളില്‍ തീപ്പിടിത്തമുണ്ടായി. അഞ്ച് സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് റോഡുഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലുമായി ഇതുവരെ 22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

നിലവില്‍ ചുഴലിക്കാറ്റ് ഗുജറാതിലെ കച്ചിലെ ജഖുവിന് മുകളിലൂടെ കടന്നുപോകുന്നു. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ഓടെ തെക്കന്‍ പാകിസ്താന്‍ വഴി രാജസ്താനിലെ ബാര്‍മറിലേക്ക് എത്തും. ഭുജിലും ശക്തമായ മഴ തുടരുന്നു. ഗുജറാതിലും രാജസ്താനിലും കനത്ത മഴ ഉണ്ടാകുമെന്നും ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, വെള്ളിയാഴ്ചയോടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്താന്‍, ഡെല്‍ഹി, ഹരിയാന എന്നിവിടങ്ങള്‍ കനത്ത ജാഗ്രതയിലാണ്. 

വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അര്‍ധരാത്രിക്ക് ശേഷമാണ്  ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത് തീരത്തേക്ക് പൂര്‍ണമായും കടന്നത്. മണിക്കൂറില്‍ 115- മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ ചുഴലിക്കാറ്റ് കച്ച് -സൗരാഷ്ട്ര മേഖലയില്‍ വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

തീരമേഖലയില്‍നിന്ന് 180,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേന, കര, നാവിക, വ്യോമ സേന, അതിര്‍ത്തിരക്ഷാസേന, തീരസംരക്ഷണസേന എന്നിവ രംഗത്തുണ്ട്. ഗുജറാതിലെ നാവികകേന്ദ്രങ്ങളില്‍ 25 വിദഗ്ധ സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് സര്‍വസജ്ജമാണെന്നും നാവികസേന പശ്ചിമമേഖലാ കമാന്‍ഡ് അറിയിച്ചു.
 

News, National, National-News, Cyclone, Biparjoy, Winds, Rain, Kutch, Saurashtra, Rajasthan, Gujarat, Weather, Weather-News, Cyclone Biparjoy: Winds and rain wreak havoc in Kutch, Saurashtra; cyclone to reach Rajasthan today


Keywords: News, National, National-News, Cyclone, Biparjoy, Winds, Rain, Kutch, Saurashtra, Rajasthan, Gujarat, Weather, Weather-News, Cyclone Biparjoy: Winds and rain wreak havoc in Kutch, Saurashtra; cyclone to reach Rajasthan today 

Post a Comment