Follow KVARTHA on Google news Follow Us!
ad

Examination Result | ഹയര്‍സെകന്‍ഡറി പരീക്ഷാഫലം പുറത്തുവന്നു; വിജയം 82.95 %; 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം; വിഎച്എസ്ഇയില്‍ 78.39%; ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കാം

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാര്‍ഥികള്‍ Examination-Result, Kerala-News, Education, Minsiter-V-Sivankutty, Higher-Secondary
തിരുവനന്തപുരം: (www.kvartha.com) ഹയര്‍സെകന്‍ഡറി പരീക്ഷാഫലം പുറത്തുവന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി പരീക്ഷയില്‍ 82.95% വിജയം. കഴിഞ്ഞവര്‍ഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. 

ഹയര്‍സെകന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 376135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 312005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സേ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍. സയന്‍സില്‍ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ് 71.93%, കൊമേഴ്‌സ് 82.75%.

ഹയര്‍ സെകന്‍ഡറി റഗുലര്‍ വിദ്യാര്‍ഥികളില്‍ സയന്‍സ് വിഷയത്തില്‍ 193544 പേര്‍ പരീക്ഷ എഴുതിയതില്‍ 168975പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഹ്യുമാനിറ്റീസില്‍ 74482പേര്‍ പരീക്ഷ എഴുതിയതില്‍ 53575 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ 100879 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 89455 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാര്‍ഥികളാണ്, കൂടുതല്‍ മലപ്പുറത്ത്. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയില്‍ 87.55%, കുറവ് പത്തനംതിട്ട ജില്ല 76.59%.

വൊകേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 28495 പേര്‍ പരീക്ഷ എഴുതിയതില്‍ 22338 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% വിജയം. കഴിഞ്ഞ തവണ 78.26%. ഇത്തവണ 0.13% കൂടുതല്‍ വിജയം. സയന്‍സില്‍ 78.76 ശതമാനവും, ഹ്യുമാനിറ്റീസില്‍ 71.75 ശതമാനവും കൊമേഴ്‌സില്‍ 77.76 ശതമാനവും വിജയം.

ഹയര്‍സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍സെകന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കാം. ട്രയല്‍ അലോട്മെന്റ് ജൂണ്‍ 13ന്. ആദ്യ അലോട്മെന്റ് ജൂണ്‍ 19ന് നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് ജൂലൈ ഒന്നിനാണ്.

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ഓഗസ്റ്റ് 4ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. 

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സെല്‍ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ കൗണ്‍സലിങ് പ്രോഗ്രാം കരിയര്‍ ക്ലിനിക് എന്ന പേരില്‍ സംഘടിപ്പിക്കും. തുടര്‍പഠനവുമായി ബന്ധപ്പെട്ട്  വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയര്‍ വിദഗ്ധരുടെ ഒരു പാനലാണ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നത്. 

മേയ് 26ന് വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. പ്ലസ് ടു  കഴിഞ്ഞ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനവുമായും തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങള്‍ ചോദിക്കാം. മേയ് 27ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹ്യുമാനിറ്റിസ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും മേയ് 28 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൊമേഴ്‌സ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സൂം പ്ലാറ്റ്‌ഫോമില്‍ മീറ്റിംങ് ID. 8270 0743 878. പാസ് കോഡ് C-GAC.

താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലികേഷനുകളിലും ഫലം ലഭ്യമാകും: 

www(dot)keralaresults(dot)nic(dot)in

www(dot)prd(dot)kerala(dot)gov(dot)in

www(dot)result(dot)kerala(dot)gov(dot)in

www(dot)examresults(dot)kerala(dot)gov(dot)in

www(dot)results(dot)kite(dot)kerala(dot)gov(dot)in

News, Kerala-News, Examination, Thiruvananthapuram, Minister, V Sivankutty, Students, Kerala, Educational-News, Education, Higher secondary exam results.


Keywords: News, Kerala-News, Examination, Thiruvananthapuram, Minister, V Sivankutty, Students, Kerala, Educational-News, Education, Higher secondary exam results.

Post a Comment