Follow KVARTHA on Google news Follow Us!
ad

Complaint | ഉത്തർപ്രദേശിൽ തറാവീഹ് നിസ്‌കാരം ബജ്‌റംഗ്ദള്‍ പ്രവർത്തകർ തടഞ്ഞതായി പരാതി

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Uttar Pradesh: Bajrang Dal stops Muslims from praying in Moradabad warehouse
ലക്‌നൗ: (www.kvartha.com) തറാവീഹ് നിസ്‌കരിക്കുകയായിരുന്ന മുസ്ലിം വിശ്വാസികളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിൽ ഒരു വ്യക്തിയുടെ ഗോഡൗണിനുള്ളില്‍ വച്ച് നിസ്‌കരിക്കുന്നവരെയാണ് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ സംസ്ഥാന പ്രസിഡന്റ് രോഹന്‍ സക്‌സേനയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പേർ അതിക്രമിച്ചു കടന്ന് തടഞ്ഞതെന്നാണ് പരാതി.

Uttar Pradesh, Bajrang Dal, Muslims, Complaint, Ramadan, Police, Case, Video, Arrest, Top-Headlines, Uttar Pradesh: Bajrang Dal stops Muslims from praying in Moradabad warehouse.

മൊറാദാബാദ് ലജ്പത് നഗറിലെ സകീര്‍ ഹുസൈന്‍ എന്നയാളുടെ ഗോഡൗണിലാണ് സംഭവം നടന്നത്. റമദാന്‍ മാസത്തെ രാത്രികളില്‍ ഇസ്ലാം മതവിശ്വാസികളുടെ പ്രത്യേക നിസ്‌കാരമാണ് തറാവീഹ്. എന്നാല്‍
ഹുസൈന്‍ തന്റെ വീട്ടില്‍ പ്രാര്‍ഥനാ യോഗങ്ങള്‍ നടത്തി പുതിയ പാരമ്പര്യം ആരംഭിച്ചെന്നും അത് അനുവദിക്കില്ലെന്നുമായിരുന്നു നിസ്‌കാരം തടയാനെത്തിയ സക്‌സേനയുടെ വിശദീകരണമെന്ന് മുസ്ലിം വിശ്വാസികൾ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഇല്ലെങ്കില്‍ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുമെന്നും സക്‌സേന പറഞ്ഞു.

ലജ്പത് നഗറിലെ പ്രദേശവാസികളിൽ നിന്ന് പ്രാര്‍ഥനാ യോഗത്തെക്കുറിച്ച് പരാതി ലഭിച്ചതായി മൊറാബാദ് പൊലീസും പ്രസ്താവിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച പ്രാർഥന നടത്താന്‍ അനുവദിച്ചെങ്കിലും പ്രദേശത്തെ മുസ്ലീങ്ങളോട് അവരുടെ വീടുകളിലോ മതപരമായ സ്ഥലങ്ങളിലോ പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മൊറാദാബാദിലെ രണ്ടു മുസ്ലിംകളുടെ വീടുകളില്‍ നിസ്‌കാരം നടത്തിയതിന് 26 പേർക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും കുറ്റം പിന്നീട് ഒഴിവാക്കി. പരാതി തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് കേസ് പിന്‍വലിക്കുകയായിരുന്നുവെന്നായിരുന്നു വിശദീകരണം. മുഖ്യ പരാതിക്കാരന്‍ ചന്ദ്രപാല്‍സിംഗ് നല്‍കിയ വീഡിയോ വ്യാജമാണെന്നും അന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. ഇതുപോലെയുള്ള സ്ഥലത്ത് നിസ്കരിച്ചതിന്റെ പേരില്‍ മുസ്ലിംകൾ അറസ്റ്റിലായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.

Keywords: Uttar Pradesh, Bajrang Dal, Muslims, Complaint, Ramadan, Police, Case, Video, Arrest, Top-Headlines, National, News, Uttar Pradesh: Bajrang Dal stops Muslims from praying in Moradabad warehouse.
< !- START disable copy paste -->

Post a Comment