Follow KVARTHA on Google news Follow Us!
ad

Pathaan | പ്രധാനമന്ത്രിയുടെ വിമര്‍ശനം: 'പഠാന്‍' സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ബജ്റംഗ് ദളും വിശ്വ ഹിന്ദു പരിഷതും; നിലപാട് മാറ്റം ബുധനാഴ്ച ഗുജറാതില്‍ സിനിമ റിലീസ് ചെയ്യാനിരിക്കെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Ahmedabad,News,Cinema,Bollywood,Sharukh Khan,Controversy,National,
അഹ് മദാബാദ്: (www.kvartha.com) ബോളിവുഡ് താരങ്ങളായ ശാറൂഖ് ഖാനും ദീപിക പദുകോണും അഭിനയിക്കുന്ന 'പഠാന്‍' സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ബജ്റംഗ് ദളും വിശ്വ ഹിന്ദു പരിഷതും (VHP). ബുധനാഴ്ച ഗുജറാതില്‍ സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് നിലപാടു മാറ്റം.

'Pathaan' to release in Gujarat: Bajrang Dal, VHP won't oppose Shah Rukh Khan's movie, Ahmedabad, News, Cinema, Bollywood, Sharukh Khan, Controversy, National

അനാവശ്യ വിവാദങ്ങളിലൂടെ സര്‍കാരിന്റെയും പാര്‍ടിയുടെയും ജനക്ഷേമ നടപടികൡനിന്നു ശ്രദ്ധ തിരിക്കുന്നതിനെതിരെ ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെയായിരുന്നു പ്രതിഷേധത്തിന് അയവു വരുത്താനുള്ള തീരുമാനം.

'നമ്മള്‍ കഠിനാധ്വാനം ചെയ്യുന്നതിനിടെ നമുക്കിടയിലെ ചിലര്‍ അനാവശ്യമായി സിനിമകളെപ്പറ്റിയും മറ്റും വിവാദ പ്രസ്താവനകള്‍ നടത്തുന്നു. പിന്നീട് മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് ആ വിവാദമായിരിക്കും'' എന്നായിരുന്നു പഠാന്‍ വിവാദം സൂചിപ്പിച്ച് മോദി പറഞ്ഞത്.

രാജ്യത്തൊരിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു വി എച് പി നേരത്തേ പറഞ്ഞിരുന്നത്. സിനിമയിലെ ഗാനരംഗത്തെ വസ്ത്രധാരണമായിരുന്നു പ്രധാനമായും എതിര്‍പിന് കാരണമായത്.

ഗുജറാതില്‍ 'പഠാന്‍' റിലീസ് ചെയ്യുന്നതു തടയില്ലെന്നാണു സംഘടനകളുടെ പുതിയ നിലപാട്. വിവാദങ്ങളെ തുടര്‍ന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ടിഫികേഷന്‍ (സിബിഎഫ്‌സി) സിനിമയില്‍ പത്തിലേറെ കടുകള്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ തൃപ്തരാണെന്നു ബജ്റംഗ് ദളും വി എച് പിയും പറഞ്ഞു. സിനിമയിലെ 'ബേഷറം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടര്‍ന്നത്.

ഗാനത്തില്‍ കാവി നിറത്തിലുള്ള ബികിനിയണിഞ്ഞു ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു വി എച് പിയുടെ ആരോപണം. ശാറുഖും ദീപികയും പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. ബജ്റംഗ് ദളിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പാട്ടിലെ അശ്ലീല വാക്കുകളും മറ്റും സെന്‍സര്‍ ബോര്‍ഡ് നീക്കിയെന്നും ഇതു ശുഭ വാര്‍ത്തയാണെന്നും ഗുജറാതിലെ വി എച് പി നേതാവ് അശോക് റാവല്‍ പറഞ്ഞു.

Keywords: 'Pathaan' to release in Gujarat: Bajrang Dal, VHP won't oppose Shah Rukh Khan's movie, Ahmedabad, News, Cinema, Bollywood, Sharukh Khan, Controversy, National.

Post a Comment