Follow KVARTHA on Google news Follow Us!
ad

Seized | സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കാലില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമം; യുവാവ് കസ്റ്റംസ് പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Nedumbassery Airport,Gold,Seized,Kerala,Customs,
കൊച്ചി: (www.kvartha.com) പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കാലില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കുവൈതില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുള്‍ ആണ് പിടിയിലായത്.

Customs seized gold worth Rs 85 lakh at Cochin airport, Kochi, News, Nedumbassery Airport, Gold, Seized, Kerala, Customs

85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വര്‍ണമാണ് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ഇയാള്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് പറഞ്ഞു. യുവാവിന്റെ നടത്തത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ട് കാലിലും ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണം. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കി കാലില്‍ ടേപ് വെച്ച് ഒട്ടിക്കുകയായിരുന്നു.

Keywords: Customs seized gold worth Rs 85 lakh at Cochin airport, Kochi, News, Nedumbassery Airport, Gold, Seized, Kerala, Customs.

Post a Comment