Follow KVARTHA on Google news Follow Us!
ad

Covid deaths | 'അമേരിക്കയിൽ കോവിഡ് മൂലം മരിച്ചവരിൽ 58 ശതമാനം പേരും വാക്സിനെടുത്തവർ'; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

Vaccinated people accounting for majority of Covid deaths in the US: Report #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) അമേരിക്കയിൽ കോവിഡ് മൂലം മരിച്ചവരിൽ 58 ശതമാനം ആളുകളും വാക്സിനേഷൻ എടുത്തവരോ അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരോ ആണെന്ന് പുതിയ പഠനം കണ്ടെത്തി. കൈസർ ഫാമിലി ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സിന്തിയ കോക്സ് ദി ഹെൽത്ത് 202 ന് വേണ്ടി നടത്തിയ പഠനം അനുസരിച്ച്, മരിച്ചവരിൽ മൂന്നിൽ രണ്ട് പേരും കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിൻ ലഭിച്ചവരാണ്. വാക്‌സിനേഷൻ എടുത്തവരുടെ മരണനിരക്ക് വർധിച്ച സാഹചര്യത്തിലാണ് പഠനം നടത്തിയത്.
                  
Vaccinated people accounting for majority of Covid deaths in the US: Report, News, Top-Headlines, Latest-News, Washington, America, Report, COVID19, Vaccine.
         
അമേരിക്കൻ ജനതയോട് ബൂസ്റ്റർ ഡോസ് എടുക്കാൻ, യുഎസിലെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകിയ ഡോ. ആന്റണി ഫൗസി അഭ്യർഥിച്ച് ഒരു ദിവസത്തിന് ശേഷമാണ് പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ബൂസ്റ്റർ ഡോസുകൾ കോവിഡ്-19 നെതിരെ മികച്ച സംരക്ഷണം നൽകുന്നുവെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രായമായവർ ഇപ്പോഴും ഏറ്റവും ദുർബലരായി തുടരുന്നുവെന്ന് ഹെൽത്ത് 202-ന്റെ ഡാറ്റ പറയുന്നു. കണക്കുകൾ പ്രകാരം കോവിഡ് മൂലം മരിക്കുന്നവരിൽ ഭൂരിഭാഗവും ഈ വിഭാഗമാണ്.

Keywords: Vaccinated people accounting for majority of Covid deaths in the US: Report, News, Top-Headlines, Latest-News, Washington, America, Report, COVID19, Vaccine.

Post a Comment