Follow KVARTHA on Google news Follow Us!
ad

Shashi Tharoor | 'അയ്യോ ഉദ് ഘാടകന്‍ വേദി വിട്ടു പോയോ, കാണുന്നില്ലല്ലോ'? വേദിയില്‍ കെ സുധാകരനെ അന്വേഷിച്ച് ശശി തരൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Politics,Inauguration,K.Sudhakaran,Shashi Taroor,Kerala,
കൊച്ചി: (www.kvartha.com) 'അയ്യോ ഉദ് ഘാടകന്‍ വേദി വിട്ടു പോയോ, കാണുന്നില്ലല്ലോ'? ഉദ് ഘാടന വേദിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തെരഞ്ഞ് ശശി തരൂര്‍. 

Shashi Tharoor about K Sudhakaran, Kochi, News, Politics, Inauguration, K Sudhakaran, Shashi Taroor, Kerala

എറണാകുളത്ത് നടന്ന പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത കെ സുധാകരന്‍ സ്‌ക്രീനില്‍ നിന്ന് മറഞ്ഞത് അറിയാതെ പ്രസംഗം തുടങ്ങിയ മുഖ്യാതിഥി ശശി തരൂര്‍ ഇടക്ക് സുധാകരനോടായി എന്തോ പറയാന്‍ സ്‌ക്രീനിലേക്ക് നോക്കിയപ്പോഴായിരുന്നു ഈ കമന്റ്. തുടര്‍ന്ന് താന്‍ രാവിലെ സുധാകരനോട് ഫോണില്‍ സംസാരിച്ചെന്ന് പറഞ്ഞ് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.

ഇതിനിടെ ശശി തരൂരിനെ കെട്ടഴിച്ച് വിടണമെന്ന് പറഞ്ഞുള്ള നേതാക്കളുടെ മുറവിളിയും ചടങ്ങില്‍ ഉയര്‍ന്നു. ഹൈബി ഈഡന്‍ എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, മുന്‍ എംഎല്‍എ ശബരിനാഥ് എന്നിവരെല്ലാം ശശി തരൂരിനായി വാദമുഖങ്ങള്‍ നിരത്തി. അതേസമയം, സ്ഥലം എംഎല്‍എ ടിജെ വിനോദ് ചടങ്ങിനെത്തിയെങ്കിലും പ്രസംഗത്തിന് നില്‍ക്കാതെ മുങ്ങി.

ശശി തരൂരിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പണം നല്‍കിയും ആളുകള്‍ ക്യൂ നില്‍ക്കുന്ന സാഹചര്യമാണ് മറ്റ് രാജ്യങ്ങളില്‍ ഉള്ളതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുന്ന വലിയ സമൂഹം രാജ്യത്തും പുറത്തുമുണ്ട്. അദ്ദേഹത്തെ സ്വതന്ത്രനായി വിടാന്‍ എല്ലാവരും തയാറാകേണ്ടതുണ്ടെന്നും ഹൈബി ചൂണ്ടിക്കാട്ടി.

തരൂരിനെ പോലുള്ളവരെ ഇനിയും ബെഞ്ചിലിരുത്തരുതെന്ന് ശബരിനാഥ് പറഞ്ഞു. ഹൈബി പറഞ്ഞതു തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് തനിക്കും പറയാനുള്ളതെന്നും ശബരിനാഥ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സേവനം സാധാരണക്കാരിലേക്ക് കൂടുതലായി എത്തേണ്ടതുണ്ട്. പുതിയ കാലത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

ഫുട് ബാളില്‍ ഗോളടിക്കുന്നവരാണ് സ്റ്റാര്‍ ആകാറുള്ളത്, എന്നാല്‍ ഗോളിയുടെ വില ആരും തിരിച്ചറിയാറില്ല. രാഷ്ട്രീയത്തിലെ ഗോളി പാര്‍ടിയിലെ സാധാരണ പ്രവര്‍ത്തകരാണ്, അവരുടെ വികാരം തിരിച്ചറിയാന്‍ നേതാക്കള്‍ക്ക് കഴിയണമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളെപ്പറ്റി ഒന്നും മിണ്ടാതെയായിരുന്നു സുധാകരന്റെ പ്രസംഗം.

Keywords: Shashi Tharoor about K Sudhakaran, Kochi, News, Politics, Inauguration, K Sudhakaran, Shashi Taroor, Kerala.

Post a Comment