Follow KVARTHA on Google news Follow Us!
ad

Priya Vargheese | വിധി മാനിക്കുന്നു, തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും; ഹൈകോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവര്‍ഗീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,High Court of Kerala,Media,University,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈകോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവര്‍ഗീസ്. കോടതി വിധി മാനിക്കുന്നു, തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രിയ പറഞ്ഞു.

HC Verdict: Priya Vargheese says further action after consultation with legal experts, Thiruvananthapuram, News, High Court of Kerala, Media, University, Trending, Kerala

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ തുടര്‍ന്ന് അവര്‍ വീട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് രണ്ടുദിവസത്തെ വാദങ്ങള്‍ക്ക് ശേഷം ഹൈകോടതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഉത്തരവിട്ടത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയും മുന്‍ രാജ്യസഭാ എംപിയുമായ കെകെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വര്‍ഗീസ്.

പ്രിയ വര്‍ഗീസിന്റെ നിയമനം പുനപരിശോധിക്കണം. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം. പ്രിയ വര്‍ഗീസിന് നിയമനത്തിന് യോഗ്യതയുണ്ടോ എന്ന് സെലക്ഷന്‍ കമിറ്റിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. എഫ് ഡി പി പ്രോഗ്രാം വഴി പി എച് ഡി ചെയ്തത് അധ്യാപന പരിചയമായി കണക്കാക്കാന്‍ ആകില്ല. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അതൊരു യോഗ്യതയായി കണക്കാക്കാന്‍ കഴിയില്ല. ഡി എസ് എസ് ചുമതലയും അധ്യാപന പരിചയമായി കണക്കാക്കാന്‍ ആകില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി.

പ്രിയ വര്‍ഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഇല്ലെന്നും അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അധ്യാപന പരിചയം അല്ല. എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നപ്പോള്‍ പ്രിയ വര്‍ഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക സേവനത്തില്‍ പരിചയമുണ്ടാക്കലാണ് എന്‍ എസ് എസിന്റെ ചുമതല എന്നും കോടതി വിലയിരുത്തി.

എന്‍ എസ് എസ് കോഡിനേറ്ററുടെ കാലയളവില്‍ ടീചിംഗ് എക്‌സ്പീരിയന്‍സ് ഉണ്ടെന്ന് കാണിക്കാന്‍ പ്രിയ വര്‍ഗീസിന് രേഖകള്‍ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഓര്‍ഡിനന്‍സ് അനുസരിച്ച്, സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറും, എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും അനധ്യാപക ജോലി ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍കാരിന് കീഴിലുള്ള ഒരു അകാദമിക് പബ്ലിഷിംഗ് ഹൗസാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്. ഇതും അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ല. പ്രിയ വര്‍ഗീസ് സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടിയ മൂന്നിടങ്ങളിലെ ചുമതല അധ്യാപന പരിചയമല്ലെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.

Keywords: HC Verdict: Priya Vargheese says further action after consultation with legal experts, Thiruvananthapuram, News, High Court of Kerala, Media, University, Trending, Kerala.

Post a Comment