Follow KVARTHA on Google news Follow Us!
ad

Tejashwi Yadav | ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ ആര്‍ജെഡി സമ്മര്‍ദതന്ത്രം; നിതീഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങണമെന്നും ആവശ്യം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Patna,News,Politics,Chief Minister,Trending,National,
പട്‌ന: (www.kvartha.com) ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ അടുത്ത വര്‍ഷംതന്നെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ സമ്മര്‍ദതന്ത്രം മെനഞ്ഞ് ആര്‍ജെഡി. നിയമസഭാ കാലാവധി 2025 വരെയുണ്ടെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ 2023ല്‍ തന്നെ സ്ഥാനമൊഴിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലേക്കു നീങ്ങണമെന്നാണ് ആര്‍ജെഡിയുടെ ആവശ്യം.

RJD leader claims Tejashwi will become Chief Minister in 2023, Patna, News, Politics, Chief Minister, Trending, National

നിതീഷ് കുമാര്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്കു കൈമാറാമെന്ന് ധാരണയുണ്ടെന്നും ബിഹാര്‍ ജനത തേജസ്വിയെ മുഖ്യമന്ത്രിയായി കാണാന്‍ കാത്തിരിക്കുകയാണെന്നും ആര്‍ജെഡി ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ സിങ് പറഞ്ഞു. തേജസ്വി വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് ആര്‍ജെഡി വക്താവ് ഭായി വീരേന്ദ്രയും അവകാശപ്പെട്ടു.

എന്നാല്‍ ആര്‍ജെഡി നേതാക്കളുടെ അവകാശവാദത്തെ പരിഹസിക്കുന്ന തരത്തിലാണു ജെഡിയുവിന്റെ പ്രതികരണം. മക്കളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്നു ഭയക്കുന്ന അച്ഛനെ പോലെയാണു ജഗദാനന്ദ സിങ്ങിന്റെ വെപ്രാളമെന്ന് ജെഡിയു പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര ഖുശ്വാഹ തിരിച്ചടിച്ചു.

ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാന്‍ 2025 വരെ കാത്തിരിക്കാന്‍ കഴിയില്ലെന്ന നിലയിലാണ് ആര്‍ജെഡി നേതാക്കള്‍ രംഗത്തെത്തുന്നത്. മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ആര്‍ജെഡിക്കാണ് മുഖ്യമന്ത്രി പദത്തിന് അര്‍ഹതയെന്നും പാര്‍ടി നേതാക്കള്‍ കരുതുന്നു.

Keywords: RJD leader claims Tejashwi will become Chief Minister in 2023, Patna, News, Politics, Chief Minister, Trending, National.

Post a Comment