Follow KVARTHA on Google news Follow Us!
ad

Book Fair | റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം; ഇന്‍ഡ്യന്‍ സ്റ്റാളുകള്‍ എംബസി കമ്യൂനിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ എം ആര്‍ സജീവ് ഉദ്ഘാടനം ചെയ്തു; കേരളത്തിന്‍നിന്ന് 4 പ്രസാധകര്‍

Riyadh Int’l Book Fair Kicks Off with Participation from 30 Countries#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റിയാദ്: (www.kvartha.com) വായനയുടെ നറുവസന്തവുമായി റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. റിയാദ് വിമാനത്താവള റോഡിലെ റിയാദ് ഫ്രന്‍ഡ് കന്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11ഓടെ മേള നഗരിയുടെ കവാടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടു. ഒക്ടോബര്‍ എട്ടുവരെ 10 ദിവസം രാവിലെ 11 മുതല്‍ രാത്രി 12 വരെയാണ് സന്ദര്‍ശന സമയം

മലയാളം പ്രസാധകരുടെ പവലിയനുകളും സജീവമായി. ഡിസി ബുക്സ് (E41), ഒലിവ് പബ്ലികേഷന്‍ (സ്റ്റാള്‍ നമ്പര്‍ E15), ഹരിതം ബുക്സ് (E13), ടിബിഎസ്-പൂര്‍ണ പബ്ലിഷേഴ്സ് (I29) എന്നീ മലയാള പ്രസാധകരുടെ പവലിയനുകളില്‍ വിവിധ ശീര്‍ഷകങ്ങളിലായി 1000 കണക്കിന് പുസ്തകങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്‍ഡ്യയില്‍നിന്ന് 10 പ്രസാധകരാണ് പങ്കെടുക്കുന്നത്. അതില്‍ നാലു പ്രസാധകര്‍ കേരളത്തില്‍നിന്നാണ്. 

ഇന്‍ഡ്യന്‍ സ്റ്റാളുകള്‍ ഇന്‍ഡ്യന്‍ എംബസി കമ്യൂനിറ്റി വെല്‍ഫെയര്‍ കോന്‍സുലര്‍ എം ആര്‍ സജീവ് ഉദ്ഘാടനം ചെയ്തു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ 'മരിയയുടെ മധുവിധു', 'ഉറൂബിന്റെ ശ്മശാന വൈരാഗ്യവും മറ്റ് കഥകളും' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. അബൂദബി അറബിക് ലാംഗ്വേജ് സെന്റര്‍ സെക്ഷന്‍ ഹെഡ് ഇബ്രാഹിം മുഹമ്മദ് അല്‍സലാമക്ക് നല്‍കിക്കൊണ്ടായിരുന്നു പുസ്തകങ്ങളുടെ പ്രകാശനം. 

വായനയും പുസ്തകങ്ങളും ലോകത്താകമാനം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇന്ത്യന്‍ പ്രസാധകര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. റിയാദ് പുസ്തകോത്സവത്തില്‍ 'ഇന്‍ഡ്യന്‍ പവലിയന്‍' എന്ന വലിയ സങ്കല്‍പത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യന്‍ എംബസി സെകന്‍ഡ് സെക്രടറി കെ മുഹമ്മദ് ശബീര്‍, ഇന്‍ഡ്യന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ 'കേപക്സില്‍' ഡപ്യൂടി ഡയറക്ടര്‍ സുനില്‍കുമാര്‍, ഹരിതം ബുക്സ് എം ഡി പ്രതാപന്‍ തായാട്ട്, ഒലിവ് പബ്ലികേഷന്‍സ് മാര്‍കറ്റിങ് മാനേജര്‍ സന്ദീപ്, സീഫോര്‍ ബുക്സ് പ്രതിനിധി ശക്കീം ചെക്കുപ്പ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ 20 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് പ്രവാസി വായനക്കാര്‍ക്ക് ലഭിക്കുന്നത്. ഡി സി ബുക്സിന് മൂന്നും ബാക്കി മൂന്ന് കൂട്ടര്‍ക്ക് രണ്ടു വീതവും അങ്ങനെ ആകെ ഒമ്പത് സ്റ്റാളുകളാണ് റിയാദ് പുസ്തകോത്സവത്തില്‍ മലയാള പുസ്തകങ്ങള്‍ക്കായി ഒരുങ്ങുന്നത്. 4000ത്തോളം പുസ്തകങ്ങള്‍ ഈ സ്റ്റാളുകളില്‍ അണിനിരക്കും. 

News,World,international,Riyadh,Book,Top-Headlines,Inauguration, Riyadh Int’l Book Fair Kicks Off with Participation from 30 Countrie


പഴയ തലമുറയിലെയും പുതുതലമുറയിലെയും പരിണത പ്രജ്ഞരും പുതുക്കക്കാരുമായ എഴുത്തുകാരുടെ ബെസ്റ്റ് സെലറുള്‍പടെയുള്ള പുസ്തകങ്ങളുടെ വൈവിധ്യമുണ്ടാവും. കുട്ടികള്‍ക്ക് വേണ്ടി മലയാളം, ഇന്‍ഗ്ലീഷ് പുസ്തകങ്ങളുടെ വലിയ ശേഖരവുമുണ്ടാവും.

വിശാലമായ ഉത്സവനഗരിയില്‍ എല്ലാ പ്രസാധകര്‍ക്കും വിപുലമായ സ്റ്റാളുകളുണ്ടാവും. അറബി, ഇന്‍ഗ്ലിഷ്, ഫ്രഞ്ച്, ജര്‍മന്‍, ചൈനീസ്, ഹിന്ദി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാവും. ഏറ്റവും കൂടുതല്‍ സ്റ്റാളുകള്‍ സഊദിയില്‍നിന്നുള്ള പ്രസാധകരുടേതാണ്. 336 സ്റ്റാളുകള്‍ സഊദിയുടേതായി അണിനിരക്കുക. 

ഇത്തവണത്തെ അതിഥി രാജ്യമായ തുനീഷ്യയില്‍നിന്ന് 16 പ്രസാധകരാണ് എത്തുന്നത്. അമേരിക, ബ്രിടന്‍, ഇറ്റലി, ജര്‍മനി, തുര്‍കി, ഫ്രാന്‍സ്, ആസ്‌ട്രേലിയ, ചൈന, സുഡാന്‍, ഇറാഖ്, ഫലസ്തീന്‍, സിറിയ, ജോര്‍ഡന്‍, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, ലബനാന്‍, മൗറിത്താനിയ തുടങ്ങിയ 32 ലോകരാജ്യങ്ങളില്‍നിന്ന് പ്രമുഖ പ്രസാധകരാണ് അണിനിരക്കുന്നത്.

Keywords: News,World,international,Riyadh,Book,Top-Headlines,Inauguration, Riyadh Int’l Book Fair Kicks Off with Participation from 30 Countries

Post a Comment