Follow KVARTHA on Google news Follow Us!
ad

Jewellery owner | കാട്ടാക്കട സംഭവം: മനം നൊന്ത ജുവലറി ഗ്രൂപ് ഉടമ കെ എസ് ആര്‍ ടി സിക്ക് നല്‍കിവന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കി; മാനസിക പ്രയാസമേറ്റ പെണ്‍കുട്ടിക്ക് 4 വര്‍ഷം യാത്ര ചെയ്യുന്നതിനായി 50, 000 രൂപ കൈമാറി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,KSRTC,Advertisement,Cancelled,Kerala,

തിരുവനന്തപുരം: (www.kvartha.com) മകളുടെ കണ്‍സഷന്‍ ടികറ്റ് പുതുക്കാനെത്തിയ അച്ഛനെ മകള്‍ക്കുമുന്നില്‍ വച്ച് കെ എസ് ആര്‍ ടി സി കാട്ടാക്കട ഡിപോയിലെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ മനം നൊന്ത ജുവലറി ഗ്രൂപ് ഉടമ കെ എസ് ആര്‍ ടി സിക്ക് നല്‍കിവന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കി. 

പകരം മാനസിക പ്രയാസമേറ്റ പെണ്‍കുട്ടിക്ക് നാലു വര്‍ഷം യാത്ര ചെയ്യുന്നതിനുള്ള തുക 50, 000 രൂപയും അദ്ദേഹം  കൈമാറി. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അച്ചായന്‍സ് ഗ്രൂപിന്റെ മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍കിച്ചനാണ് വ്യാഴാഴ്ച ആമച്ചല്‍ കുച്ചപ്പുറം 'ഗ്രീരേഷ്മ' വീട്ടിലെത്തി പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് പണം കൈമാറിയത്. 

Jewellery owner  cancels advertisement  to KSRTC, Thiruvananthapuram, News, KSRTC, Advertisement, Cancelled, Kerala

രേഷ്മയുടെ പിതാവ് പ്രേമനന്‍, മാതാവ് ഡാളി പി ആര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് രേഷ്മ. സംഭവം നടക്കുമ്പോള്‍ രേഷ്മയുടെ കൂട്ടുകാരിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

സംഭവത്തിന്റെ നൊമ്പരപ്പെടുത്തുന്ന വീഡിയോ കണ്ടതോടെയാണ് കെ എസ് ആര്‍ ടി സിക്ക് നല്‍കിവന്ന പരസ്യം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് അച്ചായന്‍സ് ജുവലറി എം ഡി ടോണി പ്രതികരിച്ചു. പരസ്യത്തിനായി നല്‍കിവന്ന തുകയുടെ ഒരു ഭാഗമാണ് മര്‍ദനമേറ്റ പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കിയതെന്ന് അച്ചായന്‍സ് ഗോള്‍ഡ് മാനേജര്‍ ഷിനില്‍ കുര്യനും പറഞ്ഞു.

20 ബസുകളില്‍ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1,80,000 രൂപയാണ് അച്ചായന്‍സ് ഗ്രൂപ് കെ എസ് ആര്‍ ടി സിക്ക് നല്‍കിവന്നത്. ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാര്‍ പുതുക്കേണ്ട സമയം എത്തിയിരുന്നു. ജീവനക്കാരുടെ അക്രമം ശ്രദ്ധയില്‍പ്പെട്ടതോടെ കരാര്‍ പുതുക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. 

Keywords: Jewellery owner  cancels advertisement  to KSRTC, Thiruvananthapuram, News, KSRTC, Advertisement, Cancelled, Kerala.

Post a Comment