Follow KVARTHA on Google news Follow Us!
ad

Hartal | പോപുലര്‍ ഫ്രണ്ട് ഹര്‍താല്‍: ആലപ്പുഴയിലും കോഴിക്കോട്ടും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; കെഎസ്ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ എന്നിവയുടെ ചില്ല് തകര്‍ന്നു

Kerala: Popular Front Hartal Started #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ ആഹ്വാനം ചെയ്ത ഹര്‍താലിനിടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ആലപ്പുഴയിലെ വളഞ്ഞവഴിയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. രണ്ട് കെ എസ്ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവയുടെ ചില്ല് തകര്‍ന്നു. 

ഹരിപ്പാട് നിന്നും ആലപ്പുഴയിലേക്ക് വന്ന ബസിന് നേരയാണ് കല്ലേറ് ഉണ്ടായത്. കല്ലെറിഞ്ഞവര്‍ ബൈകില്‍ രക്ഷപെട്ടുവെന്നും പൊലീസിന്റെ ശ്രദ്ധയില്‍പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടതെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് ഫറോക് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആര്‍ക്കും പരുക്കില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ്സ് റോഡില്‍ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്‍പില്‍ ബെഗ്‌ളൂറു ബസിനുനേരെ ബൈകില്‍ എത്തിയ സംഘം കല്ലെറിഞ്ഞതായി റിപോര്‍ട്. തിരുവനന്തപുരം കാട്ടാക്കടയില്‍ ഹര്‍താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

കൊയിലാണ്ടി ആനക്കുളത്ത് ലോറിക്ക് നേരെയും അക്രമം ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ 3.50 നാണ് അക്രമം നടന്നത്. ലോറിയുടെ ഗ്ലാസ് തകര്‍ന്നു. കോഴിക്കോട് കല്ലായിയിലും വാഹനത്തിന് നേരെ ഹര്‍താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ലോറിയുടെ മുന്നിലെ ഗ്ലാസ് തകര്‍ന്നു. പി എസ് സി പരീക്ഷ നടക്കുന്ന ഗവ.യുപി സ്‌കൂളിന്റെ മുന്നില്‍ ആണ് സംഭവം. 6.15 ഓടെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു രക്ഷപ്പെടുകയായിരുന്നുവെന്നും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അക്രമികളെ പിടികൂടാന്‍ പറ്റിയില്ലെന്നും പൊലീസ് പറഞ്ഞു.

രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിര്‍ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങളുട ചുമതല റേഞ്ച് ഡിഐജിമാര്‍ക്കാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നല്‍കിയ അറിയിപ്പ്. 

News,Kerala,State,Thiruvananthapuram,Vehicles,Harthal,Top-Headlines, Trending,Arrest,Raid,Police,Politics,party,PDP, Kerala: Popular Front Hartal Started


ഹര്‍താലിന്റെ പശ്ചാത്തലത്തില്‍ കേരള, എംജി, കണ്ണൂര്‍, കാലികറ്റ് സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് പി എസ് സിയും കുസാറ്റും അറിയിച്ചു.

വ്യാഴാഴ്ച പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എന്‍ഐഎ, എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍താല്‍.

Keywords: News,Kerala,State,Thiruvananthapuram,Vehicles,Harthal,Top-Headlines, Trending,Arrest,Raid,Police,Politics,party,PDP, Kerala: Popular Front Hartal Started 

Post a Comment