Follow KVARTHA on Google news Follow Us!
ad

Congress President | കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മത്സരിച്ച് തോറ്റാലും ശശി തരൂരിന് പാർടിയുടെ ഈ ഉന്നത പദവി ലഭിച്ചേക്കും; 'രാജസ്താനിൽ ഗെഹ്‌ലോടിന്റെ പിൻഗാമി സചിൻ പൈലറ്റ് തന്നെ'

Gehlot likely to step down as Rajasthan CM, Tharoor may get CWC berth#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂരും അശോക് ഗെഹ്‌ലോടും ഒഴികെ ആരും മത്സരിക്കാൻ രംഗത്തിറങ്ങില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്റെ വിധി എന്തായാലും ശശി തരൂരിന് പാർടിയുടെ പരമോന്നത സമിതിയായ കോൺഗ്രസ് വർകിംഗ് കമിറ്റിയിൽ (CWC) ഇടം ലഭിച്ചേക്കും. ഈ ആഴ്ച ആദ്യം എഐസിസി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി തിരുവനന്തപുരം എംപി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് തീരുമാനമെടുത്തതെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.
  
New Delhi, India, News, Top-Headlines, Congress, President, Election, Shashi Taroor, Political party, Politics, Rajasthan, Political-News, Gehlot likely to step down as Rajasthan CM, Tharoor may get CWC berth.

തരൂർ കോൺഗ്രസിലെ വിമത ഗ്രൂപായ ജി-23 ന്റെ സജീവ അംഗമാണ്. തരൂരിന് കോൺഗ്രസിൽ ഉന്നത പദവി ലഭിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് വലിയ നഷ്ടം ഉണ്ടായേക്കും. അതുകൊണ്ട് തരൂരിനെ അവഗണിക്കാനൊന്നും പാർടി മുതിരില്ല. 'ജി 23-ൽ ആയിരുന്നപ്പോഴും ഗാന്ധി കുടുംബവുമായി ഊഷ്മളമായ ബന്ധം പുലർത്തുന്നുണ്ടെന്ന് തരൂർ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗാന്ധിമാരും അദ്ദേഹത്തിന്റെ കഴിവുകളെ വിലമതിക്കുന്നു, കോൺഗ്രസ് വിടാൻ തീരുമാനിച്ചാൽ അദ്ദേഹം വരുത്തുന്ന ദോഷത്തെക്കുറിച്ച് ബോധവാന്മാരാണ്', വൃത്തങ്ങൾ പറഞ്ഞു.


സചിൻ പൈലറ്റിൽ സംശയം ബാക്കി!

പാർടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗെഹ്‌ലോട്ട് വിജയിച്ചാൽ രാജസ്താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നേക്കാം. എന്നാൽ മുഖ്യമന്ത്രി കസേരയിൽ പകരം ആരു ഇരിക്കുമെന്ന കാര്യത്തിൽ സംശയം ബാക്കിയാണ്. സചിൻ പൈലറ്റ് അനുകൂലികൾ അദ്ദേഹത്തിനായി മുറവിളി കൂട്ടുന്നു. എന്നാൽ അശോക് ഗെഹ്‌ലോട് പദവി സചിൻ പൈലറ്റിന് കൈമാറാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ സ്പീകർ സിപി ജോഷിയുടെ പേര് അദ്ദേഹം നിർദേശിച്ചു.

എന്നാൽ അടുത്ത വർഷം രാജസ്താനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്, അതിനാൽ സചിൻ പൈലറ്റിനെ അലോസരപ്പെടുത്താൻ ഹൈകമാൻഡ് ആഗ്രഹിക്കുന്നില്ല. ഒരാൾക്ക് ഒരുപദവി എന്ന നിബന്ധന അശോക് ഗെലോട്ടിനെ രാഹുൽ ഗാന്ധി ഓർമിപ്പിച്ചിട്ടുണ്ട്. അതിനാൽ, അശോക് ഗെഹ്ലോട് പാർടി അധ്യക്ഷനായ ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

ധാരണപ്രകാരം എഐസിസി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗെഹ്‌ലോട് രാജിവെക്കാനാണ് സാധ്യത. 2018ൽ മൂന്നാം തവണയും ഗെഹ്‌ലോട് മുഖ്യമന്ത്രിയായതിന് ശേഷം പൈലറ്റിന് രാജസ്താൻ കോൺഗ്രസിൽ ഒതുക്കപ്പെട്ടു എന്ന തോന്നലുണ്ട്. 2023 ഡിസംബറിൽ രാജസ്താൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ പൈലറ്റിനെ മാറ്റിനിർത്താൻ കഴിയില്ല. ഒക്ടോബർ-നവംബർ മാസങ്ങളിൽ യാത്ര രാജസ്താനിൽ എത്തുന്നതിനുമുമ്പ് പ്രശ്നം പരിഹരിക്കപ്പെടണമെന്ന് രാഹുൽ ആഗ്രഹിക്കുന്നുവെന്നാണ് വിവരം.

You Might Also Like: 

Post a Comment