Follow KVARTHA on Google news Follow Us!
ad

Narrow Escaped | കണ്ണ് ചിമ്മിത്തുറക്കുന്ന സമയംകൊണ്ട് ചീറിപ്പാഞ്ഞ് വന്ന ട്രെയിന്‍ തട്ടി ബൈക് തവിടുപൊടി; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,News,Accident,CCTV,Passenger,Train,Police,National,
ഇറ്റാവ: (www.kvartha.com) കണ്ണ് ചിമ്മിത്തുറക്കുന്ന സമയംകൊണ്ട് ചീറിപ്പാഞ്ഞ് വന്ന ട്രെയിന്‍ തട്ടി ബൈക് തവിടുപൊടി. യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ റെയില്‍വേ ക്രോസിങ്ങില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. നഗരത്തിലെ രാംനഗര്‍ പ്രദേശത്ത് നടന്ന അദ്ഭുതകരമായ രക്ഷപ്പെടല്‍ സി സി ടി വി കാമറയില്‍ പതിയുകയായിരുന്നു.

സംഭവം ഇങ്ങനെ:

പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ബൈക് യാത്രികന്‍. അതിനിടെ ട്രെയിന്‍ കുതിച്ചുവരുന്നത് കണ്ട് പാളത്തില്‍നിന്ന് പുറത്ത് കടക്കാന്‍ ബൈക് തിരിച്ചു. എന്നാല്‍, ലെവല്‍ ക്രോസിങ്ങിലെ കുഴിയില്‍ ടയര്‍ കുടുങ്ങി. ബൈക് നീക്കാന്‍ അയാള്‍ ആവതും ശ്രമിച്ചെങ്കിലും സെകന്‍ഡുകള്‍ക്കകം ഝാര്‍ഖണ്ഡ് സ്വര്‍ണ ജയന്തി എക്സ്പ്രസ് തൊട്ടടുത്തെത്തി. 

പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ബൈക് പാളത്തിലുപേക്ഷിച്ച് ജീവനും കൊണ്ട് ഓടുകയായിരുന്നു. കണ്ണ് ചിമ്മിത്തുറക്കുന്ന സമയംകൊണ്ട് ചീറിപ്പാഞ്ഞ് വന്ന ട്രെയിന്‍ തട്ടി ബൈക് തവിടുപൊടിയായി.

സമീപത്തെ ട്രാകുകളിലൂടെ മറ്റൊരു ട്രെയിന്‍ കടന്നുപോകുന്നതിനാല്‍ നിരവധി കാല്‍നടയാത്രക്കാരും ബൈക് യാത്രക്കാരും ക്രോസിങ്ങില്‍ കാത്തുനിന്നിരുന്നു. അതിനിടെ ട്രാകിലൂടെ ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ ബാക്കി എല്ലാവരും പിന്നിലേക്ക് മാറിനിന്നു. 

Watch: Man Abandoned Bike, Ran As Train Approached, Narrow Escape, News, Accident, CCTV, Passenger, Train, Police, National


ഇയാളുടെ ബൈക് മാത്രം കുടുങ്ങുകയായിരുന്നു. തകര്‍ന്ന ബൈകിന്റെ അവശിഷ്ടങ്ങള്‍ പാളത്തിലങ്ങോളമിങ്ങോളം പരന്നുകിടന്നു. അതിനിടെ, ലെവല്‍ ക്രോസ് അടച്ച സമയത്ത് ട്രാക് മുറിച്ചുകടക്കാന്‍ ശ്രമിച്ചതിന് ബൈക് യാത്രികനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Keywords: Watch: Man Abandoned Bike, Ran As Train Approached, Narrow Escape, News, Accident, CCTV, Passenger, Train, Police, National.

Post a Comment