Follow KVARTHA on Google news Follow Us!
ad

SBI Recruitment | ഉദ്യോഗാർഥികൾക്ക് അവസരം: എസ്ബിഐയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ, യോഗ്യത വിശദമായി അറിയാം

SBI SCO Recruitment: Apply For 665 Posts From Aug 31 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, വെൽത് മാനജ്‌മെന്റ് ബിസിനസ്, ഐടി, ഡാറ്റാബേസ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലെ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ 665 തസ്തികകളിലേക്ക് മൂന്ന് വ്യത്യസ്ത റിക്രൂട്മെന്റ് വിജ്ഞാപനങ്ങൾ പുറത്തിറക്കി.         

SBI SCO Recruitment: Apply For 665 Posts From Aug 31, Newdelhi, News, Top-Headlines, Latest-News, SBI, India, Bank, Online Registration, Website.

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടികൾ ബുധനാഴ്ച മുതൽ ആരംഭിച്ചു. അപേക്ഷാ ഫോം സമർപിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്. അപേക്ഷിക്കുന്നതിന് മുമ്പ്, പോസ്റ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

പ്രധാന തീയതികൾ

രജിസ്ട്രേഷൻ പ്രക്രിയ ആരംഭം: ഓഗസ്റ്റ് 31

രജിസ്ട്രേഷൻ പ്രക്രിയ അവസാനിക്കുന്നത്: സെപ്റ്റംബർ 20

ഒഴിവുകളുടെ വിശദാംശങ്ങൾ

മാനജർ (ബിസിനസ് പ്രോസസ്) - 01

സെൻട്രൽ ഓപറേഷൻസ് ടീം - സപോർട് - 02

മാനജർ (ബിസിനസ് ഡെവലപ്മെന്റ്) - 02

പ്രോജക്ട് ഡെവലപ്മെന്റ് മാനജർ (ബിസിനസ്) - 02

റിലേഷൻഷിപ് മാനജർ - 335

ഇൻവെസ്റ്റ്മെന്റ് ഓഫീസർ - 52

സീനിയർ റിലേഷൻഷിപ് മാനജർ - 147

റിലേഷൻഷിപ് മാനേജർ (ടീം ലീഡർ) - 37

റീജിയണൽ ഹെഡ് - 12

കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂടീവ് - 75

യോഗ്യത

മാനജർ (ബിസിനസ് പ്രോസസ്): സർകാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എംബിഎ/പിജിഡിഎം. ബാങ്ക്/വെൽത് മാനജ്‌മെന്റ് സ്ഥാപനങ്ങൾ/ബ്രോകിംഗ് സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ യോഗ്യതാനന്തര പരിചയം. വെൽത് മാനജ്‌മെന്റ് ഏരിയയിലെ ബിസിനസ് പ്രക്രിയയിൽ പരിചയം.

സെൻട്രൽ ഓപറേഷൻസ് ടീം- സപോർട്: സർകാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം നേടിയവർ. ഫിനാൻഷ്യൽ സർവീസ്, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി, പ്രൈവറ്റ് ബാങ്കിംഗ് അല്ലെങ്കിൽ വെൽത് മാനജ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡേഴ്‌സ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാനന്തര പരിചയം, അതിൽ വെൽത് മാനജ്‌മെന്റ് ബിസിനസിലെ സെൻട്രൽ ഓപറേഷനിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.

മാനജർ (ബിസിനസ് ഡെവലപ്‌മെന്റ്): സർകാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എംബിഎ/പിജിഡിഎം. ബാങ്ക്/വെൽത് മാനേജ്‌മെന്റ് സ്ഥാപനങ്ങൾ/ബ്രോകിംഗ് സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ യോഗ്യതാനന്തര പരിചയം. വെൽത് മാനജ്‌മെന്റ് മേഖലയിലെ ബിസിനസ് ഡെവലപ്മെന്റിൽ പരിചയം.

പ്രോജക്ട് ഡെവലപ്‌മെന്റ് മാനജർ (ബിസിനസ്): സർകാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എംബിഎ/പിജിഡിഎം. ബാങ്ക്/വെൽത് മാനജ്‌മെന്റ് സ്ഥാപനങ്ങൾ/ബ്രോകിംഗ് സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ യോഗ്യതാനന്തര പരിചയം. വെൽത് മാനേജ്‌മെന്റ് ഏരിയയിലെ ബിസിനസ് പ്രോസസ് മാനജ്‌മെന്റിൽ സൂപർവൈസറി പ്രവർത്തനത്തിൽ മുൻഗണനയുള്ള പരിചയം.

തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക അറിയിപ്പ് വഴി വിദ്യാഭ്യാസ യോഗ്യത, തെരഞ്ഞെടുപ്പ് പ്രക്രിയ, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം?

1. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് sbi(dot)co(dot)in സന്ദർശിക്കുക

2. ഹോംപേജിൽ, Careers ക്ലിക് ചെയ്യുക.

3. Join SBI ക്ലിക് ചെയ്യുക. Current Openings തെരഞ്ഞെടുക്കുക.

4. RECRUITMENT OF SPECIALIST CADRE OFFICERS IN SBI ON CONTRACT BASIS FOR WEALTH MANAGEMENT BUSINESS എന്നെഴുതിയ ഓൺലൈൻ ആപ്ലികേഷൻ ലിങ്കിൽ ക്ലിക് ചെയ്യുക.

5. അപേക്ഷാ ഫോറം പൂരിപ്പിക്കുക.

6. ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.

7. അപേക്ഷാ ഫീസ് അടയ്ക്കുക.

8. ഭാവി ഉപയോഗത്തിനായി എസ്ബിഐ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

Keywords: SBI SCO Recruitment: Apply For 665 Posts From Aug 31, Newdelhi, News, Top-Headlines, Latest-News, SBI, India, Bank, Online Registration, Website.

< !- START disable copy paste -->

Post a Comment