Follow KVARTHA on Google news Follow Us!
ad

Plea in High Court | '1-2 ദിവസത്തേക്ക് നിങ്ങൾക്ക് മാംസാഹാരം കഴിക്കുന്നത് സ്വയം നിയന്ത്രിക്കാം'; അറവുശാല താത്കാലികമായി അടച്ചിട്ടതിനെതിരെ ഹർജി നൽകിയവരോട് ഗുജറാത് ഹൈകോടതി

'Restrain Yourself From Eating Meat For 1-2 Days': Gujarat High Court In Plea Against Slaughterhouse Closure Due To Jain Festival#കേരളവാർത്തകൾ #ന്യൂസ്
അഹ്‌മദാബാദ്: (www.kvartha.com) ജൈനമത ഉത്സവം നടക്കുന്നതിനാൽ അഹ്‌മദാബാദിലെ അറവുശാല താത്കാലികമായി അടച്ചിട്ടതിനെതിരെ ഗുജറാത് ഹൈകോടതിയെ സമീപിച്ച ഹരജിക്കാരോട് കുറച്ച് ദിവസത്തേക്ക് മാംസം കഴിക്കരുതെന്ന് ജഡ്‌ജ്‌ ആവശ്യപ്പെട്ടതായി റിപോർട്.
  
Ahmedabad, Gujarat, News, International, Judge, Court, Religion, Food, Festival, High-Court, 'Restrain Yourself From Eating Meat For 1-2 Days': Gujarat High Court In Plea Against Slaughterhouse Closure Due To Jain Festival.

വിവിധ ഉത്സവങ്ങൾ കണക്കിലെടുത്ത് അഹ്‌മദാബാദ് മുനിസിപൽ കോർപറേഷൻ ഓഗസ്റ്റ് 24 മുതൽ ഓഗസ്റ്റ് 31 വരെയും സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പത് വരെയും നഗരത്തിലെ ഏക അറവുശാല അടച്ചിടാൻ ഉത്തരവിട്ടിരുന്നു. മുനിസിപ ൽ കോർപറേഷന്റെ ഈ തീരുമാനത്തിനെതിരെ ഒരു സംഘം ഗുജറാത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഉത്തരവ് ജനങ്ങളുടെ ഭക്ഷണത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ഹർജിക്കാരായ കുൽ ഹിന്ദ് ജംഇയ്യത് അൽ ഖുറൈശ് ആക്ഷൻ കമിറ്റി വാദിച്ചു.

വാദത്തിനിടെ സമിതി അംഗങ്ങളായ ഡാനിഷ് ഖുറൈശിയും മുഹമ്മദ് ഹമദ് ഹുസൈൻ ക്വിൽറ്റ്‌വാലയും ഹൈകോടതിയിൽ ഹാജരായി. 'എന്തുകൊണ്ടാണ് നിങ്ങൾ അവസാന നിമിഷത്തിൽ വരുന്നത്. എല്ലാ സീസണിലും നിങ്ങൾ കോടതിയിലേക്ക് വരുന്നു. നിങ്ങൾക്ക് ഒന്നോ - രണ്ടോ ദിവസം മാംസാഹാരം കഴിക്കുന്നത് സ്വയം നിയന്ത്രിക്കാം', ജസ്റ്റിസ് സന്ദീപ് ഭട്ട് പറഞ്ഞു. വിഷയം സ്വയം നിയന്ത്രിക്കലല്ല, മറിച്ച് മൗലികാവകാശങ്ങളെക്കുറിച്ചാണെന്ന് സമിതിയെ പ്രതിനിധീകരിച്ച് ഡാനിഷ് ഖുറേഷി റസാവാല പറഞ്ഞു.
വാദം കേട്ട ശേഷം ജസ്റ്റിസ് ഭട്ട് കേസ് സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി.

Post a Comment