Follow KVARTHA on Google news Follow Us!
ad

Newlyweds fight | വിവാഹ ചടങ്ങുകള്‍ക്കിടെ സഹോദരി ഭര്‍ത്താവിനൊപ്പം വധു കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങള്‍ പ്ലേ ചെയ്ത് വരന്‍; കല്യാണത്തിന് പിന്നാല ദമ്പതികള്‍ അടിച്ചുപിരിഞ്ഞു

Newlyweds fight at wedding after video plays of bride 'cheating' on groom with her brother-in-law, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബീജിംഗ്: (www.kvartha.com) വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിനെ പരിചയപ്പെടുത്തുന്ന വീഡിയോ വരന്‍ പ്ലേ ചെയ്തത് കണ്ട് അതിഥികളടക്കം എല്ലാവരും അന്തംവിട്ടു. വധു സഹോദരി ഭര്‍ത്താവിനൊപ്പം കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളാണ് കല്യാണമണ്ഡപത്തിന്റെ ഭിത്തിയില്‍ തെളിഞ്ഞത്. ഇതോടെ വധുവും വരനും തമ്മിലടിയായി. ഗര്‍ഭിണിയായ സഹോദരിയുടെ ഭര്‍ത്താവിനൊപ്പം യുവതി കിടക്കുന്നതായി വീഡിയോ ദൃശ്യം കാണിക്കുന്നതായി റിപോര്‍ടുകള്‍ പറയുന്നു. ചൈനയിലാണ് സംഭവം നടന്നത്.
            
Latest-News, World, Top-Headlines, Video, Wedding, Divorce, Coupels, Newlyweds fight at wedding after video plays of bride 'cheating' on groom with her brother-in-law.

വധു തന്റെ പൂച്ചെണ്ട് തന്റെ ഭര്‍ത്താവിനുനേരെ എറിയുന്നതും 'എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് നിങ്ങള്‍ കരുതിയോ?' എന്ന് വധു ആക്രോശിക്കുന്നതും കേള്‍ക്കാം. അടുത്തിടെ ടിക് ടോകില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വൈറലായി. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് 2019 ലാണെന്ന് എന്‍വൈ പോസ്റ്റ് പറയുന്നു. അടുത്തിടെയുള്ള അപ്ലോഡ് ചെയ്ത വീഡിയോ 10 ദശലക്ഷത്തിലധികം പേര്‍ കണ്ടു. എന്നാല്‍ വരന്റെ പ്രതികാര നടപടിയെച്ചൊല്ലി സമൂഹമാധ്യമ ഉപയോക്താക്കള്‍ സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്തെത്തി.

'അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, 1000 ശതമാനം ഇത് ചെയ്യും', ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. 'ഇത് പാര്‍ടിയിലല്ലല്ലോ, അതിനര്‍ഥം ഞാന്‍ അത് ചെയ്യുമെന്ന് അവര്‍ ഇതിനകം പറഞ്ഞിട്ടുണ്ടെന്നല്ലേ?' മറ്റൊരാള്‍ കുറിച്ചു. പിന്നെ എന്തിനാ അയാള്‍ ആ പണം മുഴുവന്‍ കല്യാണത്തിന് പാഴാക്കിയതെന്നായിരുന്നു വേറെയൊരാളുടെ സംശയം.

വീഡിയോ മന:പൂര്‍വം സൃഷ്ടിച്ചതാണെന്ന് നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടപ്പോള്‍, 'ഒരുപക്ഷേ അയാള്‍ വളരെ വൈകിയാണ് വിവരം അറിഞ്ഞതെങ്കിലോ, ബന്ധം വേണ്ടെന്ന് വെച്ചാലും വിവാഹത്തിന് പണം നല്‍കേണ്ടതുണ്ട്,' എന്ന് ഒരാള്‍ ന്യായീകരിച്ചു. രണ്ട് വര്‍ഷമായി ദമ്പതികള്‍ ഒരുമിച്ചായിരുന്നു താമസമെന്നും ആറ് മാസം മുമ്പ് വിവാഹനിശ്ചയം നടത്തിയിരുന്നതായും ഏഷ്യാ വണ്‍ റിപോര്‍ട് ചെയ്തു. വധു ഗാര്‍ഹിക പീഡനത്തിന് ഇരയായതായും ആരോപണമുണ്ട്.

Keywords: Latest-News, World, Top-Headlines, Video, Wedding, Divorce, Coupels, Newlyweds fight at wedding after video plays of bride 'cheating' on groom with her brother-in-law.
< !- START disable copy paste -->

Post a Comment