Follow KVARTHA on Google news Follow Us!
ad

Mysterious loud sound | 2 തവണ നിഗൂഢമായ ശബ്ദം; പരിഭ്രാന്തരായി ലുധിയാനയിലെ പ്രദേശവാസികൾ; വിശദീകരിച്ച് പൊലീസ് കമീഷണര്‍

Mysterious loud sound heard twice in Ludhiana, police commissioner says they were sonic boom, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലുധിയാന: (www.kvartha.com) പഞ്ചാബിലെ ലുധിയാനയില്‍ രണ്ട് തവണയെങ്കിലും നിഗൂഢമായ ശബ്ദം ഉച്ചത്തില്‍ കേട്ടതായി പ്രദേശവാസികൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് ബോംബ് സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ട് പരിസരവാസികള്‍ പരിഭ്രാന്തരായി. ചിലര്‍ ശബ്ദങ്ങള്‍ മേഘം പൊട്ടിത്തെറിച്ചത് പോലെ തോന്നി, മറ്റുള്ളവര്‍ ഇത് 'സോണിക് ബൂം' ആണെന്ന് വിശ്വസിച്ചു.
               
Latest-News, National, Top-Headlines, Police, Punjab, Social-Media, People, Blast, Mysterious loud sound heard twice in Ludhiana, police commissioner says they were sonic boom.

ശബ്ദം കേട്ടോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. നിഗൂഢമായ ശബ്ദത്തിന്റെ ഉറവിടം സ്ഥിരീകരിക്കാന്‍ പലരും ആഗ്രഹിച്ചു. ലുധിയാന പൊലീസ് കമീഷണര്‍ കൗസ്തുഭ് ശര്‍മ സോണിക് ബൂം ശബ്ദമാണ് കേട്ടതെന്നും സ്ഫോടനം ഉണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയും വൈകുന്നേരം നാല് മണിയോടെയും വലിയ ശബ്ദം കേട്ടതായി ശര്‍മ പറഞ്ഞു. 'ഞങ്ങള്‍ ഇത് പരിശോധിച്ചു, ഇത് സോണിക് ബൂം മാത്രമാണെന്ന് തോന്നുന്നു,' അദ്ദേഹം വ്യക്തമാക്കി.

കെട്ടിടം ചെറുതായി വിറച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോക്താവ് കുറിച്ചു. വീടിന്റെ മേല്‍ക്കൂരയില്‍ എന്തോ വലിയ തട്ടിയതുപോലെയായിരുന്നുവെന്ന് മറ്റൊരാൾ പ്രതികരിച്ചു.

എന്താണ് സോണിക് ബൂം?

സ്‌ഫോടനം പോലെയുള്ള വലിയ ശബ്ദമാണ് സോണിക് ബൂം. ശബ്ദത്തേക്കാള്‍ വേഗത്തില്‍ വായുവിലൂടെ സഞ്ചരിക്കുന്ന ഏതൊരു വസ്തുവും സൃഷ്ടിക്കുന്ന ആഘാതമുള്ള (Shock) തരംഗങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന്, വേഗത്തിൽ പറക്കുന്ന ചില വിമാനങ്ങൾ തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിച്ചേക്കാം. ഇവയുടെ ആഘാതത്തിൽ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം.

Keywords: Latest-News, National, Top-Headlines, Police, Punjab, Social-Media, People, Blast, Mysterious loud sound heard twice in Ludhiana, police commissioner says they were sonic boom.
< !- START disable copy paste -->

Post a Comment