Follow KVARTHA on Google news Follow Us!
ad

Impersonating police officer | പൊലീസ് വേഷമിട്ട് വാഹന പരിശോധനയും ബോധവത്‌കരണവും; ഒടുവിൽ 'ഇൻസ്പെക്ടർ' കുടുങ്ങി!

Fake police officer arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളിപ്പറമ്പ്: (www.kvartha.com) പരിയാരം സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കണ്ണൂർ ജില്ലയിലെ കെ ജഗദീഷിനെയാണ് (40) പരിയാരം പൊലീസ് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ അറസ്റ്റ് ചെയ്തത്.
  
Pariyaram, Kannur, Kerala, News, Police, Fake, Vehicles, Inspection, Arrest, Fake police officer arrested.


പൊലീസ് പറയുന്നത്

'കഴിഞ്ഞ ജൂലൈ മുതൽ ഇയാൾ പൊലീസ് വേഷത്തിൽ റോഡിൽ വാഹന പരിശോധനയും, ബോധവൽകരണവും ഉൾപെടെ നടത്തി വരികയായിരുന്നു. പരിയാരം സിഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാഹന പരിശോധനയും മറ്റും നടത്തിവരുന്നത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ. പൊലീസ് യൂനിഫോമിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇങ്ങനെയൊരു പ്രവൃത്തിയിലേക്ക് ഇയാളെ കൊണ്ടെത്തിച്ചതെന്നാണ് പൊലീസിന് നൽകിയ മൊഴി.

നിലവിൽ പരിയാരം സ്റ്റേഷനിൽ സിഐയില്ല. മാസങ്ങളായി ഹൗസ് പൊലീസ് ഇൻസ്പെക്ടറില്ലാത്ത ഇവിടെ വ്യാജവേഷം കെട്ടി ജഗദീഷ് വാഹന പരിശോധനയെന്ന പേരിൽ വിളയാടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളായ ചിലരാണ് ജഗദീഷ് വാഹന പരിശോധന നടത്തുന്നത് പരിയാരം എസ്ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പൊലീസ് യൂനിഫോം ധരിച്ച് അതിനുമുകളിൽ കോടുമിട്ടാണ് ഇയാളുടെ ബൈക് യാത്ര. പരിശോധന സമയത്ത് കോട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകൾ ഉൾപെടെ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും'.

Post a Comment