Follow KVARTHA on Google news Follow Us!
ad

Winners | കോമണ്‍വെല്‍ത് ഗെയിംസ്; വിജയികൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

Commonwealth Games; Prizes announced for the Malayali winners #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കര്‍, എം ശ്രീശങ്കര്‍, പി ആര്‍ ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ് ഒളിംപ്യാഡില്‍ മെഡല്‍ ജേതാവായ നിഹാല്‍ സരിന്‍ എന്നിവര്‍ക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും.

നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും ചെസ് ഒളിംപിക്‌സില്‍ ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച എസ് എല്‍ നാരായണന് അഞ്ച് ലക്ഷം രൂപയും പാരതോഷികമായി അനുവദിക്കാന്‍ തീരുമാനിച്ചു. എല്‍ദോസ് പോള്‍, അബ്ദുള അബൂബക്കര്‍ , എം ശ്രീങ്കര്‍, ട്രെസ്സ ജോളി എന്നിവര്‍ക്ക് സ്‌പോര്‍ട്ട്‌സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളില്‍ നിന്ന് നാല് ഒഴിവുകള്‍ നീക്കി വെച്ച് നിയമനം നല്‍കാനും തീരുമാനിച്ചു.

Thiruvananthapuram, News, Kerala, Commonwealth-Games, Sports, Ministers, Commonwealth Games; Prizes announced for the Malayali winners.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

*60 വയസ് കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക് ഓണ സമ്മാനം

60 വയസ് കഴിഞ്ഞ 60,602 പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നല്‍കും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

*ധനസഹായം

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേര്‍ന്നുവരുന്ന പ്രദേശത്തും അതീവ ദുര്‍ഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ധനസഹായം ആറ് ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

*ശമ്പളപരിഷ്‌ക്കരണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

*മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കും

കെഎസ്ആര്‍ടിസിയുടെ അടിയന്തര പ്രവര്‍ത്തന ചെലവുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിന്നെടുക്കുന്ന 50 കോടി രൂപയുടെ തുടര്‍വായ്പ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളില്‍ ആവശ്യമായ 350 ലക്ഷം രൂപ ഒഴിവാക്കാന്‍ തീരുമാനിച്ചു.

*ആശ്രിത നിയമനം

വനം വന്യ ജീവി വകുപ്പില്‍ വടക്കാഞ്ചേരി റെയ്ഞ്ചിലെ പൂങ്ങോട്ട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടയില്‍ മരണപ്പെട്ട വാചര്‍മാരുടെ മക്കള്‍ക്ക് സര്‍കാര്‍ സര്‍വീസില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു. എ കെ വേലായുധന്റെ മകന്‍ കെ വി സുധീഷിന് വാചര്‍ തസതികയിലും വി എ ശങ്കരന്റെ മകന്‍ വി എസ് ശരത്തിന് ഓഫീസ് അറ്റന്റന്റ് തസ്തികയിലും വ്യവസ്ഥകള്‍ക്ക് വിധേയമായി സൂപര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും.

ചിന്നാര്‍ വൈഡ്‌ലൈഫ് ഡിവിഷന് കീഴില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി നോക്കവെ കാട്ടാനയുടെ അതിക്രമത്തില്‍ മരണപ്പെട്ട നാഗരാജിന്റെ ഭാര്യ ചിത്രാ ദേവിക്ക് വനം വകുപ്പിന് കീഴില്‍ വാചര്‍ തസ്തികയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സൂപര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും.

*ഭരണാനുമതി

കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയുടെ നിലവിലുള്ള ഹോസ്റ്റല്‍ ബ്ലോകിന്റെ വിപുലീകരണത്തിന് 27 കോടി രൂപ അടങ്കല്‍ തുക കിഫ്ബി വഴി കണ്ടെത്തി എക്‌സിക്യൂടീവ് ഇന്റര്‍നാഷനല്‍ ഹോസ്റ്റല്‍ ബ്ലോക് നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

Keywords: Thiruvananthapuram, News, Kerala, Commonwealth-Games, Sports, Ministers, Commonwealth Games; Prizes announced for the Malayali winners.

Post a Comment