Follow KVARTHA on Google news Follow Us!
ad

Cervical Cancer Vaccine | ആരോഗ്യ രംഗത്ത് വൻ മുന്നേറ്റവുമായി ഇൻഡ്യ: ഗര്‍ഭാശയ മുഖ കാന്‍സറിനെതിരായി രാജ്യത്ത് നിർമിച്ച ആദ്യത്തെ വാക്‌സിൻ വ്യാഴാഴ്ച പുറത്തിറക്കും

Cervical Cancer Vaccine to be launched on September 1#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഗര്‍ഭാശയ മുഖ കാന്‍സറി (Cervical Cancer) നെതിരായ ആദ്യ തദ്ദേശീയ വാക്സിൻ ഇൻഡ്യയിൽ ലഭിക്കാനൊരുങ്ങുന്നു. സെറം ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇൻഡ്യയും ഡിപാർട്മെന്റ് ഓഫ് ബയോടെക്‌നോളജിയും ചേർന്ന് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വാക്‌സിൻ ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപിലോമ വൈറസ് വാക്സിൻ (qHPV) വ്യാഴാഴ്ച പുറത്തിറക്കും.
  
New Delhi, India, News, Top-Headlines, Cancer, Vaccine, National, Central, Central Government, Health, COVID-19, Cervical Cancer Vaccine to be launched on September 1.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വിദ്യാ സഹമന്ത്രി ജിതേന്ദ്ര സിംഗ് പുറത്തിറക്കുമെന്നാണ് വിവരം. ഇൻഡ്യൻ നിർമിത വാക്സിൻ അവതരിപ്പിക്കുന്നത് ആവേശകരമായ അനുഭവമാണെന്ന് നാഷണൽ ടെക്നികൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്യൂണൈസേഷന്റെ (NTGI) കോവിഡ് വർകിംഗ് ഗ്രൂപ് ചെയർപേഴ്സൺ ഡോ. എൻ കെ അറോറ പറഞ്ഞു.


പെൺകുട്ടികൾക്ക് വാക്സിൻ നൽകും

ഒമ്പതിനും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിൻ നൽകാമെന്നാണ് കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം. ആദ്യം ഈ വാക്സിനുകൾ പെൺകുട്ടികൾക്ക് മാത്രമേ നൽകൂ, എന്നാൽ പിന്നീട് ഇത് ആൺകുട്ടികൾക്കും നൽകും.


ഒരു ഡോസിന് എത്രയാവും?

വിദേശ കംപനികൾ നിർമിക്കുന്ന രണ്ട് HPV വാക്സിനുകൾ നിലവിൽ രാജ്യത്തുണ്ട്. മെർക് നിർമിക്കുന്ന ഗാർഡാസിൽ (Gardasil), ഗ്ലാക്സോസ്മിത്ത്ക്ലൈൻ നിർമിക്കുന്ന സെർവാരിക്സ് (Cervarix) എന്നിവയാണിത്. ഒരു ഡോസിന് 2000 മുതൽ 3000 രൂപ വരെയാണ് വിപണിയിൽ HPV വാക്സിൻ വില. സെറം ഈ മേഖലയിലേക്ക് കടക്കുമ്പോൾ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഗവൺമെന്റിന്റെ ദേശീയ വാക്‌സിനേഷൻ ക്യാംപയിനിൽ ഈ വാക്‌സിൻ ഉൾപെടുത്തുന്നത് സ്ത്രീകളിലെ സെർവികൽ ക്യാൻസർ പ്രശ്‌നം കുറയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരിക്കും.


എന്താണ് ഗര്‍ഭാശയ മുഖ കാന്‍സര്‍?

രാജ്യത്തെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണിത്. സ്തനാർബുദമാണ് ഒന്നാമത്. HPV സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇൻഡ്യയിൽ ഓരോ വർഷവും 1.23 ലക്ഷത്തിലധികം സ്ത്രീകൾ ഈ അർബുദത്തിന് ഇരയാകുകയും 77,000 ലേറെ പേർ മരിക്കുകയും ചെയ്യുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം, നിലവിൽ രാജ്യത്തുടനീളമുള്ള സ്ത്രീകളിൽ അഞ്ച് ശതമാനത്തോളം പേർക്ക് ഈ രോഗം ബാധിക്കുന്നു. മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വികല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപിലോമ (HPV) എന്ന വൈറസ് ബാധയാണ് പ്രധാന കാരണം. എച് പി വി. 16, 18 എന്നിവയാണ് സെര്‍വികല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

Post a Comment