Follow KVARTHA on Google news Follow Us!
ad

Onam market | ജി എസ് ടി കുരുക്കില്‍ ചെറുകിട വ്യാപാരികള്‍; ഓണം വിപണിയില്‍ അതിജീവനം തേടി വ്യാപാരമേഖല

Business sector seeks survival in Onam market, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) അത്തം പിറന്ന് മാനം തെളിഞ്ഞപ്പോള്‍ ഇക്കുറി പ്രതീക്ഷയോടെയാണ് ഓണവിപണിയെ ചെറുകിട വ്യാപാര മേഖല നോക്കികാണുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് അപഹരിച്ച ഓണക്കാലത്തിന്റെ ക്ഷീണം ഇക്കുറി തീര്‍ക്കാമെന്ന വിശ്വാസത്തിലാണ് സംസ്ഥാനത്തെ ചെറുകിട വ്യാപാര മേഖല. വന്‍കിട റീടെയ്ല്‍ സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ ഭീമന്മാരുടെ കച്ചവടം എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ചാണ് സാധാരണക്കാരായ വ്യാപാരികള്‍ ഓരോദിവസവും മുമ്പോട്ട് പോകുന്നത്. ഈ വെല്ലുവിളികളില്‍ നിന്നും വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന പരാതി ഇവര്‍ക്കുണ്ട്.
                    
Onam, Kerala, News, Kannur, Business, Market, Top-Headlines, Festival, Celebration, GST, Income Tax, Onam market, Business sector seeks survival in Onam market.

കോവിഡ് നിയന്ത്രണങ്ങളുടെ സമര്‍ദമില്ലാതെ വരുന്ന ഓണം വ്യാപാരസമൂഹത്തിന് ഉണര്‍വേകുമെങ്കിലും വിലക്കയറ്റവും ജി എസ് ടിയുടെ പേരിലുള്ള പിഴയീടാക്കലും പരിശോധനകളും വ്യാപാരികള്‍ക്കുണ്ടാക്കുന്ന ആശങ്കകള്‍ ചെറുതല്ല. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കവേയാണ് ഓണം വിപണി ഇക്കുറി ഉണരുന്നത്. ഉപഭോക്താക്കളില്‍ പതിവില്ലാത്ത ആവേശമാണ് ഇക്കുറി വിപണിയില്‍ തുടക്കത്തില്‍ തന്നെ കാണുന്നത്. വരും ദിനങ്ങളില്‍ ഇതു കൂടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

കോവിഡ് പിന്നിട്ട ദുരിതകാലത്തിന്റെ പരുക്കുകളും അവശതകളുണ്ടെങ്കിലും സര്‍വതും സഹിച്ചുള്ള അതിജീവനത്തിന്റെ വഴിയിലാണ് വ്യാപാരികള്‍. ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിരന്നുകഴിഞ്ഞു. ഇലക്ട്രോണിക്സ് കടകള്‍, വസ്ത്ര വ്യാപാര കേന്ദ്രങ്ങള്‍, ജ്വലറികള്‍, വാഹനവിപണികള്‍ തൊട്ട് തെരുവുകച്ചവടക്കാരില്‍ വരെ ഈയൊരു മാറ്റം പ്രകടമാണ്. വന്‍കിട കണ്‍സ്യൂമര്‍ മേളകളും കുടുംബശ്രീ, കൈത്തറി, ഖാദി മേളകള്‍ ഇപ്പോള്‍ തന്നെ സജീവമായിട്ടുണ്ട്. നാട്ടുമ്പുറങ്ങളില്‍ വിവിധ കലാപരിപാടികളുമായി സംസ്‌കാരിക കേന്ദ്രങ്ങളും ക്ലബുകളും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയതോടെ ഇക്കുറി പൂവിപണിയിലും നല്ല കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍കാര്‍ നിലപാടുകല്‍ ഇവര്‍ക്ക് പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ട്. പായ്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി ഏര്‍പെടുത്താനുള്ള കേന്ദ്ര സര്‍കാര്‍ തീരുമാനത്തോടെ ഭൂരിഭാഗം ചെറുകിട, പലചരക്ക് വ്യാപാരികളും ജി എസ് ടി പരിധിയിലായിട്ടുണ്ട്. ജി എസ് ടി റിടേണ്‍ സമര്‍പിക്കല്‍ ഉള്‍പെടെയുള്ള സാങ്കേതിക വിദ്യകള്‍ അറിയാത്തത് ചെറുകിട കച്ചവടക്കാരെ കൂടുതല്‍ കെണിയില്‍ വീഴ്ത്തുമെന്നാണ് ആശങ്ക.

Keywords: Onam, Kerala, News, Kannur, Business, Market, Top-Headlines, Festival, Celebration, GST, Income Tax, Onam market, Business sector seeks survival in Onam market.
< !- START disable copy paste -->

Post a Comment