Follow KVARTHA on Google news Follow Us!
ad
Posts

BJP activists arrested | തമിഴ്നാട് ധനമന്ത്രിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്; 5 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

BJP workers arrested for hurling slipper at vehicle of TN Finance Minister#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) തമിഴ്നാട് ധനമന്ത്രിയുടെ വാഹനത്തിന് നേരെ ചെരുപ്പ് എറിഞ്ഞ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മധുരയില്‍ വെച്ചാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ആക്രമണം, ബലപ്രയോഗം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
  
Chennai, Tamilnadu, India, Top-Headlines, BJP, Minister, Finance, Case, Protest, Police, Arrest, BJP workers arrested for hurling slipper at vehicle of TN Finance Minister.

വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗരിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ ലക്ഷ്മണന്റെ മൃതദേഹത്തിൽ പുഷ്പചക്രം അര്‍പ്പിച്ച് മടങ്ങുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ ചെരുപ്പ് എറിഞ്ഞത്. പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിക്കുകയും കാറിന്റെ ബോണറ്റില്‍ ഇടിക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇവരെ നീക്കം ചെയ്യുകയും മന്ത്രിയുടെ വാഹനം മുന്നോട്ട് പോകാന്‍ അനുവദിക്കുകയും ചെയ്തു. സൈനിക ഉദ്യോഗസ്ഥന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനെതിരായിരുന്നു പ്രതിഷേധമെന്നാണ് വിവരം.

Keywords: Chennai, Tamilnadu, India, Top-Headlines, BJP, Minister, Finance, Case, Protest, Police, Arrest, BJP workers arrested for hurling slipper at vehicle of TN Finance Minister.

Post a Comment