Follow KVARTHA on Google news Follow Us!
ad

Arrested | ചിത്രം വര പഠിക്കാനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Molestation attempt,Teacher,Arrested,Complaint,Minor girls,Kerala,
കണ്ണൂര്‍: (www.kvartha.com) ചിത്രം വര പഠിക്കാനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. പാവന്നൂര്‍മൊട്ട സ്വദേശി സതീശനെ(50) യാണ് വളപട്ടണം എസ് ഐ രേഷ്മ ഞായറാഴ്ച ഉച്ചയ്ക്ക് അറസ്റ്റുചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 14 കാരികളായ മൂന്നു പെണ്‍കുട്ടികളാണ് അധ്യാപകനെതിരെ പീഡന പരാതി നല്‍കിയത്.

Art teacher arrested under POCSO Act, Kannur, News, Molestation attempt, Teacher, Arrested, Complaint, Minor girls, Kerala

സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം മയ്യില്‍ പൊലീസ് കേസെടുത്ത് വനിതാ സെലിലേക്ക് കൈമാറുകയായിരുന്നു. വളപട്ടണം പൊലീസ്, കണ്ണൂര്‍ വനിതാ സ്റ്റേഷന്‍, കണ്ണൂര്‍ വനിതാ സെല്‍ എന്നിവര്‍ സംയുക്തമായാണ് കേസുകള്‍ അന്വേഷിക്കുന്നത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് തലശേരി കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Art teacher arrested under POCSO Act, Kannur, News, Molestation attempt, Teacher, Arrested, Complaint, Minor girls, Kerala.

Post a Comment