Follow KVARTHA on Google news Follow Us!
ad

Sinkhole | ഭർത്താവിനൊപ്പം നടപ്പാതയിലൂടെ നടക്കുകയായിരുന്ന സ്ത്രീയെ ഭൂമി വിഴുങ്ങി! തിളച്ചുമറിയുന്ന കുഴിയിലേക്ക് വീണു; ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Sinkhole with boiling water swallows woman, nearly killing her in New Zealand#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വെല്ലിംഗ്ടൺ: (www.kvartha.com) അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് ന്യൂസിലൻഡ് സന്ദർശിക്കാൻ വന്ന സ്‌ത്രീ സായാഹ്നത്തിൽ നടപ്പാതയിലൂടെ നടന്നുപോവുന്നതിനിടെ മാരകമായ അപകടം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നില്ല. പെട്ടെന്ന് റോഡിൽ കുഴിയുണ്ടാകുകയും യുവതി നേരിട്ട് അതിനുള്ളിൽ വീഴുകയുമായിരുന്നു. ഉള്ളിൽ വെള്ളം തിളയ്ക്കുന്നുണ്ടായിരുന്നു. അതിൽ വീണ സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. ഭൂമിക്കകത്ത് സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾ കാരണം ഭൂമിക്കടിയിൽ നിന്ന് തിളച്ചു മറിയുകയായിരുന്നുവെന്ന് പറയുന്നു.
  
International, News, Top-Headlines, Husband, Women, Injured, Hospital, Treatment, Australia, Doctor, Accident, Sinkhole with boiling water swallows woman, nearly killing her in New Zealand.

ജൂലൈ 28 നാണ് സംഭവം നടന്നതെന്നാണ് വിവരം. റോടോറുവയിലെ വകരെവാരെവ (Whakarewarewa) പ്രദേശത്താണ് അപകടം നടന്നത്. കുഴിയുടെ ആഴം ഒന്നര മീറ്ററോളം ഉണ്ടായിരുന്നുവെന്നാണ് റിപോർട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഭൂമിക്കുള്ളിൽ നടക്കുന്ന ജിയോതെർമൽ പ്രവർത്തനമാണ് കുഴിയുടെ കാരണം. സംഭവം നടന്നയുടൻ യുവതിയെ പുറത്തെത്തിച്ചു. എന്നാൽ വെള്ളം തിളച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അവരെ പ്രവേശിപ്പിച്ച വൈകാറ്റോ ആശുപത്രി വക്താവിനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപോർട് ചെയ്തു.

യുവതിയെ മാറ്റിയ ശേഷം, മനുഷ്യരോ മൃഗമോ അതിൽ വീഴാതിരിക്കാൻ പൊലീസ് റോഡ് തടഞ്ഞു. സംഭവത്തിൽ യുവതി കുഴിയിൽ വീണെങ്കിലും ഭർത്താവ് രക്ഷപ്പെട്ടു. എന്നാൽ, ഭാര്യയെ രക്ഷിക്കുന്നതിനിടെ ഇയാൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഈ മേഖലയിൽ മറ്റ് ഏതൊക്കെ സ്ഥലങ്ങളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.

Post a Comment