Follow KVARTHA on Google news Follow Us!
ad

EP Jayarajan says | നിയമസഭയിലില്ലാത്ത തന്നെക്കുറിച്ച് പ്രതിപക്ഷം പ്രസംഗിച്ചത് തെറ്റെന്ന് ഇ പി ജയരാജന്‍

Opposition's speech in the assembly about me was wrong, says EP Jayarajan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) നിയമസഭയിലില്ലാത്ത തന്നെ കുറിച്ച് പ്രതിപക്ഷം പ്രസംഗിച്ചത് തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവാരമില്ലാത്ത പ്രസംഗമാണ് നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയത്. നിയമസഭയുടെ അന്തസ് കെടുത്തുകയാണ് അവര്‍ ചെയ്തത്.
                     
Latest-News, Kerala, Kannur, Top-Headlines, Political Party, CPM, E.P Jayarajan, Assembly, Politics, Congress, Government, Opposition's speech in the assembly about me was wrong, says EP Jayarajan.

നിയമസഭയില്‍ ഇല്ലാത്ത തന്നെപറ്റി പ്രസംഗിക്കാന്‍ പാടില്ല. നിയമസഭയില്‍ പോയി മറുപടിപറയാന്‍ കഴിയാത്തവരെ കുറിച്ചു പ്രസംഗിക്കുന്നത് തെറ്റാണ്. അതു നിയമസഭാ നടപടി ക്രമമല്ല. എകെജി സെന്റര്‍ അക്രമിച്ചത് കോണ്‍ഗ്രസാണെന്ന് പറഞ്ഞതില്‍ മാറ്റമില്ല.

ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ് .ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് ചെയ്യാന്‍ സാധ്യത. സജി ചെറിയാന്റെ പ്രതികരണം കണ്ടിട്ടില്ല. ഇതിനു ശേഷം പ്രതികരിക്കാമെന്നും ജയരാജന്‍ പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Top-Headlines, Political Party, CPM, E.P Jayarajan, Assembly, Politics, Congress, Government, Opposition's speech in the assembly about me was wrong, says EP Jayarajan.
< !- START disable copy paste -->

Post a Comment