Follow KVARTHA on Google news Follow Us!
ad

Arrested | ഏഴിമല നാവിക അകാദമിയില്‍ അതിക്രമിച്ചു കയറിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Arrested,Complaint,Police,Kerala,
കണ്ണൂര്‍: (www.kvartha.com) അതീവസുരക്ഷിത മേഖലയായ ഏഴിമലനാവിക അകാദമിയില്‍ അധികൃതമായി കയറിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ആശ്രമം സ്വദേശി വിജയ് എബ്രഹാമിനെയാണ്(31) നാവിക അകാദമി അധികൃതരുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Man arrested on complaint of trespassing at  Ezhimala Naval Academy, Kannur, News, Arrested, Complaint, Police, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രങ്ങളിലൊന്നായ ഏഴിമല നാവിക അകാദമയില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നുകൊണ്ടു കയറിപറ്റിയത്. സൈനികനെന്ന ഭാവേന ഇയാള്‍ ഒരുദിവസം ഇവിടെ താമസിച്ചിരുന്നതായും റിപോര്‍ടുണ്ട്.

ഇയാളെ തിരിച്ചറിഞ്ഞതിനു ശേഷം നാവിക ഉദ്യോഗസ്ഥര്‍ പിടികൂടി പയ്യന്നൂര്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കുറ്റാരോപിതനായ യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നുണ്ട്.

Keywords: Man arrested on complaint of trespassing at  Ezhimala Naval Academy, Kannur, News, Arrested, Complaint, Police, Kerala.



Post a Comment