Chandrashekhar Guruji murdered | വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജി ഹോടെലില്‍ കുത്തേറ്റ് മരിച്ചു; സിസിടിവിയില്‍ പതിഞ്ഞ കൊലപാതക ദൃശ്യങ്ങള്‍ വൈറല്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഹുബ്ബള്ളി: (www.kvartha.com) സരള്‍ വാസ്തു ഫെയിം ചന്ദ്രശേഖര്‍ ഗുരുജിയെ ചൊവ്വാഴ്ച ഉച്ചയോടെ കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ഉങ്കല്‍ തടാകത്തിന് സമീപമുള്ള ഹോടലില്‍ കുത്തേറ്റ് മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹോടെലിന്റെ ലോബിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ, കുത്തേല്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
                      
Latest-News, National, Top-Headlines, Crime, Murder, Video, Viral, Police, Investigates, Social-Media, Chandrashekhar Guruji Murdered, Karnataka: Vastu expert Chandrashekhar Guruji murdered in Hubballi hotel; attacking video goes viral.

വീഡിയോയില്‍, ഹോടെലിന്റെ റിസപ്ഷനിലെ സോഫയില്‍ രണ്ട് പേര്‍ ഇരിക്കുന്നത് കാണാം. അതിനിടയില്‍ ചന്ദ്രശേഖര്‍ ഗുരുജി അവരുടെ അടുത്തേക്ക് നടന്നു വന്ന് ഇരിക്കുന്നു. അവരില്‍ ഒരാള്‍ മുട്ടുകുത്തി കുനിഞ്ഞ് അദ്ദേഹത്തിന്റെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം തേടുന്നു. ഈ സമയം മറ്റേയാള്‍ എഴുന്നേറ്റ് നിന്നുകൊണ്ട് മൂര്‍ചയുള്ള ആയുധം കൊണ്ട് ചന്ദ്രശേഖര്‍ ഗുരുജിയുടെ വയറ്റിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പലതവണ കുത്താന്‍ തുടങ്ങുന്നു. അവിടെ ഉണ്ടായിരുന്നവരും ഹോടെല്‍ ജീവനക്കാരും ചന്ദ്രശേഖര്‍ ഗുരുജിയെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും അക്രമികള്‍ അവരെ ഭീഷണിപ്പെടുത്തി. പിന്നീട്, രണ്ട് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇതെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വിവരമറിഞ്ഞ് പൊലീസ് കമീഷനര്‍ ലഭു റാം, ഡിസിപി സാഹില്‍ ബഗ്ല, ക്രൈം ആന്‍ഡ് ട്രാഫിക് ഡിഇസിപി ഗോപാല്‍ ബയക്കോട്, നോര്‍ത് എസിപി വിനോദ് മൊക്തേദാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. അനുയായികളെന്ന് അവകാശപ്പെട്ടാണ് കൊലയാളികള്‍ ചന്ദ്രശേഖര്‍ ഗുരുജിയെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡിനെ ഹോടെലില്‍ എത്തിച്ചിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് ചന്ദ്രശേഖര്‍ ഗുരുജിയുടെ കുടുംബാംഗങ്ങളെ പൊലീസ് അറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ ഒളിവില്‍ കഴിയുന്ന കൊലയാളികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഗുരുജി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചില ആവശ്യങ്ങള്‍ക്കായി ഹുബ്ബള്ളിയില്‍ എത്തിയിരുന്നു. ജൂലൈ മൂന്നിന് അദ്ദേഹം ഹോടെലില്‍ ഉണ്ടായിരുന്നെന്നും 220-ാം നമ്പര്‍ മുറിയിലാണ് താമസിച്ചിരുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.

കരാറുകാരനായാണ് ഗുരുജി തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന്, മുംബൈയില്‍ ജോലി കണ്ടെത്തുകയും അവിടെ സ്ഥിരതാമസമാക്കുകയും പിന്നീട് വാസ്തു ജോലി ആരംഭിക്കുകയും ചെയ്തു. കൊലപാതകത്തിന് കാരണം എന്താണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല.

Keywords: Latest-News, National, Top-Headlines, Crime, Murder, Video, Viral, Police, Investigates, Social-Media, Chandrashekhar Guruji Murdered, Karnataka: Vastu expert Chandrashekhar Guruji murdered in Hubballi hotel; attacking video goes viral.
< !- START disable copy paste -->

Post a Comment

Previous Post Next Post