Follow KVARTHA on Google news Follow Us!
ad

Bronze In Weightlifting | കോമണ്‍ വെല്‍ത് ഗെയിംസ്: പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തില്‍ ഇന്‍ഡ്യക്ക് 2-ാം മെഡല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍,News,Commonwealth-Games,Winner,Sports,Trending,World,
ബര്‍മിങ്ങാം: (www.kvartha.com) കോമണ്‍ വെല്‍ത് ഗെയിംസില്‍ ഇന്‍ഡ്യയ്ക്ക് രണ്ടാം മെഡല്‍. പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തില്‍ ഇന്‍ഡ്യക്ക് രണ്ടാം മെഡല്‍. ഗുരുരാജ പൂജാരിയിലൂടെയാണ് ഇന്‍ഡ്യക്ക് വെങ്കലം ലഭിച്ചത്.

ഈ ഇനത്തില്‍ 285 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ അസ്നില്‍ ബിന്‍ ബിഡിന്‍ മുഹമ്മദിനാണ് സ്വര്‍ണം. പാപുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി നേടി.

Gururaja Poojary Wins Bronze In Weightlifting, Bags India’s Second Medal At Commonwealth, News, Commonwealth-Games, Winner, Sports, Trending, World

സ്നാചില്‍ 118 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍കില്‍ 151 കിലോയും ഉയര്‍ത്തിയ താരം ആകെ 269 കിലോ ഉയര്‍ത്തിയാണ് വെങ്കലമെഡല്‍ നേടിയത്. സ്നാചിലെ ആദ്യ ശ്രമത്തില്‍ 115 കിലോ ഉയര്‍ത്തിയ ഗുരുരാജ രണ്ടാം ശ്രമത്തില്‍ 118 കിലോ ഉയര്‍ത്തി. 120 കിലോ ഉയര്‍ത്താനുള്ള മൂന്നാം ശ്രമം പാഴായി.

സ്നാച് അവസാനിക്കുമ്പോള്‍ താരം നാലാമതായിരുന്നു. ക്ലീന്‍ ആന്‍ഡ് ജര്‍കില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരം വെങ്കലമെഡല്‍ ഉറപ്പിച്ചത്. ക്ലീന്‍ ആന്‍ഡ് ജര്‍കില്‍ ആദ്യ ശ്രമത്തില്‍ 144 കിലോയും രണ്ടാം ശ്രമത്തില്‍ 148 കിലോയും ഉയര്‍ത്തിയ ഗുരുരാജ മൂന്നാം ശ്രമത്തില്‍ 151 കിലോ ഉയര്‍ത്തി.

നേരത്തെ ഭാരോദ്വഹനം 55 കിലോ വിഭാഗത്തില്‍ ഇന്‍ഡ്യയുടെ സാങ്കേത് മഹാദേവ് സാഗര്‍ വെള്ളി നേടിയിരുന്നു.

Keywords: Gururaja Poojary Wins Bronze In Weightlifting, Bags India’s Second Medal At Commonwealth, News, Commonwealth-Games, Winner, Sports, Trending, World.


Post a Comment